കോഴിക്കോട്∙ പൊതുമേഖലാ സ്ഥാപനമായ സി–ആപ്റ്റിലെ വിരമിക്കൽ പ്രായം 2 വർഷം കൂട്ടാനുള്ള നീക്കത്തിനു പുറമേ കൂടുതൽ പൊതുമേഖലാ സ്ഥാപനങ്ങളിലെ വിരമിക്കൽ പ്രായം ഉയർത്താനുള്ള നീക്കം നടക്കുന്നു. ബവ്റിജസ് കോർപറേഷൻ, കെഎസ്എഫ്ഇ, അനെർട്ട് എന്നിവിടങ്ങളിലും പെൻഷൻ പ്രായം 60 ആക്കി ഉയർത്താനുള്ള നീക്കമാണു നടക്കുന്നത്. നിലവിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ പൊതുമേഖലാ സ്ഥാപനമായ സി–ആപ്റ്റിലെ വിരമിക്കൽ പ്രായം 2 വർഷം കൂട്ടാനുള്ള നീക്കത്തിനു പുറമേ കൂടുതൽ പൊതുമേഖലാ സ്ഥാപനങ്ങളിലെ വിരമിക്കൽ പ്രായം ഉയർത്താനുള്ള നീക്കം നടക്കുന്നു. ബവ്റിജസ് കോർപറേഷൻ, കെഎസ്എഫ്ഇ, അനെർട്ട് എന്നിവിടങ്ങളിലും പെൻഷൻ പ്രായം 60 ആക്കി ഉയർത്താനുള്ള നീക്കമാണു നടക്കുന്നത്. നിലവിൽ 58 ആണ്.

വിവിധ വകുപ്പുകളുടെ എതിർപ്പുള്ളതിനാൽ മന്ത്രിസഭ യോഗത്തിനുള്ള അജൻഡയ്ക്കു പുറത്തുള്ള വിഷയമായി അവതരിപ്പിച്ച് അനുമതി നേടിയെടുക്കാനാണു ശ്രമം. സി–ആപ്റ്റിൽ വിരമിക്കൽ പ്രായം 60 ആക്കാനുള്ള നീക്കത്തിനു കഴിഞ്ഞ ദിവസം മന്ത്രിസഭ തത്വത്തിൽ അനുമതി നൽകിയിരുന്നു. നാളെ വിരമിക്കാനിരിക്കുന്ന, സിപിഎമ്മിനു വേണ്ടപ്പെട്ടവർക്കു വേണ്ടിയാണു പെൻഷൻ പ്രായം ഉയർത്താൻ തീരുമാനിച്ചത്.

ADVERTISEMENT

സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 57 ആക്കി ഉയർത്തണമെന്നു ഭരണ പരിഷ്കരണ കമ്മിഷന്റെ ശുപാർശ ഉണ്ടായിട്ടും ഉയർത്തിട്ടില്ല. ഇതിനിടയിലാണു സ്വന്തക്കാർക്കു വേണ്ടി പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം ഉയർത്തുന്നത്. പെൻഷൻ പ്രായം ഉയർത്തണമെന്നു ജീവനക്കാരുടെ ഭാഗത്തു നിന്ന് ആവശ്യമുയർന്നു എന്ന പേരിലാണു ഫയൽ നീക്കം.

കെഎസ്എഫ്ഇ, ബവ്റിജസ് കോർപറേഷൻ അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങൾ പബ്ലിക് സർവീസ് കമ്മിഷനു വിട്ടതാണ്. ഉയർന്ന യോഗ്യതയും സാങ്കേതിക പരിചയവുമുള്ള ചെറുപ്പക്കാർ ജോലിക്കായി കാത്തിരിക്കുമ്പോഴാണു പെൻഷൻ പ്രായം ഉയർത്താൻ നീക്കം നടക്കുന്നത്.

ADVERTISEMENT

English Summary: Retirement Extension in More Public Sector Institutions