തൃശൂർ ∙ വിമാനത്താവളങ്ങളിൽ ചായയ്ക്കും കടിക്കും (സ്നാക്സ്) വീണ്ടും തീവില. പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെട്ട് 3 വർഷം മുൻപു വില കുറപ്പിച്ചെങ്കിലും കോവിഡ് കാലത്തിന്റെ മറവിൽ വീണ്ടും വില കുത്തനെ കൂട്ടിയെന്നാണു പരാതി. തിരുവനന്തപുരം വിമാനത്താവളത്തിൽ ഒരു ചായയ്ക്ക് ജിഎസ്ടി അടക്കം 100 രൂപ | Airport | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ വിമാനത്താവളങ്ങളിൽ ചായയ്ക്കും കടിക്കും (സ്നാക്സ്) വീണ്ടും തീവില. പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെട്ട് 3 വർഷം മുൻപു വില കുറപ്പിച്ചെങ്കിലും കോവിഡ് കാലത്തിന്റെ മറവിൽ വീണ്ടും വില കുത്തനെ കൂട്ടിയെന്നാണു പരാതി. തിരുവനന്തപുരം വിമാനത്താവളത്തിൽ ഒരു ചായയ്ക്ക് ജിഎസ്ടി അടക്കം 100 രൂപ ഈടാക്കിയതിന്റെ ബില്ല് സഹിതം പൊതുപ്രവർത്തകൻ ഷാജി ജെ. കോടങ്കണ്ടത്ത് സമർപ്പിച്ച ഹർജി സുപ്രീം കോടതി ഫയലിൽ സ്വീകരിച്ചു. വൈകാതെ പരിഗണിക്കും.

നെടുമ്പാശേരി അടക്കം വിമാനത്താവളങ്ങളിൽ ചായയ്ക്കും കടിക്കും (സ്നാക്സ്) അമിതവില ഈടാക്കുന്നതിനെതിരെ ഷാജി ജെ. കോടങ്കണ്ടത്ത് 2019ൽ പ്രധാനമന്ത്രിക്കു പരാതി നൽകിയിരുന്നു. അമിതവില നിയന്ത്രിക്കണമെന്നു പ്രധാനമന്ത്രിയുടെ ഓഫിസ് എയർപോർട്ട് അധികൃതർക്കു നിർദേശം നൽകിയതോടെ െടർമിനലിനകത്തും പുറത്തും ചായയ്ക്കു 15 രൂപയും കാപ്പിക്ക് 20 രൂപയും കടിക്ക് 15 രൂപയുമായി വില കുറച്ചിരുന്നു. നെടുമ്പാശേരി, കണ്ണൂർ, കരിപ്പൂർ, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ ഇതു നടപ്പാകുകയും ചെയ്തു. എംആർപിയെക്കാൾ കൂടുതൽ വിലയ്ക്കു വിമാനത്താവളങ്ങളിൽ സാധനങ്ങൾ വിൽക്കാൻ പാടില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് നിർദേശം നൽകിയിരുന്നു. ന്യായവിലയ്ക്കു ചായയും കാപ്പിയും ലഭ്യമാക്കാനുള്ള വെൻഡിങ് മെഷീനുകൾ എയർപോർട്ടുകളിൽ സ്ഥാപിക്കാനും നിർദേശം നൽകിയിരുന്നു. 

ADVERTISEMENT

എന്നാൽ, മെഷീനുകൾ ഒരു വിമാനത്താവളത്തിലും സ്ഥാപിക്കപ്പെട്ടില്ല. കോവിഡ് എത്തിയതോടെ ചായ, കാപ്പി നിരക്ക് വീണ്ടും 100നു മുകളിലെത്തി. ചില വിമാനത്താവളങ്ങളിൽ ഇത് 250 രൂപ വരെ ഉയർന്നിട്ടുണ്ട്.

English Summary: Price hike for tea in airports