കോഴിക്കോട് ∙ നിർമാണത്തിലിരിക്കെ കൂളിമാട് പാലത്തിന്റെ ബീമുകൾ തകർന്ന സംഭവത്തിൽ പൊതുമരാമത്ത് വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ട് പരിശോധിച്ച് ഉടൻ നടപടിയെടുക്കുമെന്നു വകുപ്പു സെക്രട്ടറി അജിത്ത് കുമാർ പറഞ്ഞു. വിജിലൻസ് ഡപ്യൂട്ടി ചീഫ് എൻജിനീയർ ബുധനാഴ്ചയാണു റിപ്പോർട്ട് സമർപ്പിച്ചത്. | Koolimadu bridge | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ നിർമാണത്തിലിരിക്കെ കൂളിമാട് പാലത്തിന്റെ ബീമുകൾ തകർന്ന സംഭവത്തിൽ പൊതുമരാമത്ത് വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ട് പരിശോധിച്ച് ഉടൻ നടപടിയെടുക്കുമെന്നു വകുപ്പു സെക്രട്ടറി അജിത്ത് കുമാർ പറഞ്ഞു. 

വിജിലൻസ് ഡപ്യൂട്ടി ചീഫ് എൻജിനീയർ ബുധനാഴ്ചയാണു റിപ്പോർട്ട് സമർപ്പിച്ചത്. കരാർ കമ്പനിക്കും, മേൽനോട്ടച്ചുമതലയുള്ള പൊതുമരാമത്ത് ഉദ്യോഗസ്ഥർക്കും വീഴ്ച സംഭവിച്ചതായി റിപ്പോർട്ടിൽ ഉണ്ടെന്നാണു വിവരം. മേയ് 16നാണു മലപ്പുറം – കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലത്തിന്റെ 3 ബീമുകൾ തകർന്നു വീണത്. പദ്ധതിയുടെ ചുമതലയുള്ള അസി.എക്സിക്യൂട്ടീവ് എൻജിനീയറും അസി.എൻജിനീയറും സംഭവ സമയത്തു സ്ഥലത്തുണ്ടായിരുന്നില്ല. 

ADVERTISEMENT

കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ ജീവനക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. ബീമുകൾ സ്ഥാപിക്കുന്നതുൾപ്പെടെയുള്ള സുപ്രധാന ജോലികൾ നടക്കുമ്പോൾ എൻജിനീയർമാരുടെ കലാമേളയുടെ സംഘാടനവുമായി ബന്ധപ്പെട്ട് ഒരാഴ്ചയോളം വയനാട്ടിലായിരുന്നു പദ്ധതിയുടെ ചുമതലയുള്ള അസി.എക്സിക്യൂട്ടീവ് എൻജിനീയർ. കാഷ്വൽ ലീവ് ആയതിനാൽ പകരം ചുമതല നൽകിയില്ല എന്നാണ് അദ്ദേഹം അന്വേഷണ സംഘത്തിനു നൽകിയ വിശദീകരണം. അസി. എൻജിനീയർ മറ്റൊരു നിർമാണ സ്ഥലത്തായിരുന്നു എന്നാണു വിശദീകരണം. ‌കരാർ കമ്പനി ജീവനക്കാരുടെ മാത്രം മേൽനോട്ടത്തിലായിരുന്നു ബീം സ്ഥാപിക്കൽ പ്രവൃത്തികൾ. ഹൈഡ്രോളിക് ജാക്കി ഉപയോഗിച്ച് ബീമുകൾ ഉയർത്തുമ്പോൾ ഒരു ജാക്കി തകരാറിലായതാണു ബീമുകൾ തകരാൻ കാരണമെന്നായിരുന്നു കരാറുകാരുടെ വിശദീകരണം.

Content Highlight: Koolimadu bridge