തിരുവനന്തപുരം ∙ ജനതാദൾ – എൽജെഡി ലയനത്തിന്റെ പ്രാഥമിക ഫോർമുല ആയി. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് ജനതാദൾ (എസ്) പ്രസിഡന്റ് ആയ മാത്യു ടി.തോമസ് തുടരും. സെക്രട്ടറി ജനറൽ പദവി ഉൾപ്പെടെ 3 താക്കോൽ പദവി എൽജെഡിക്ക് ലഭിക്കും. ഒരു ദേശീയ സെക്രട്ടറി, വർക്കിങ് പ്രസിഡന്റ് അല്ലെങ്കിൽ സീനിയർ വൈസ് പ്രസിഡന്റ് പദവിയും എൽജെഡിക്ക് ആവും. | Dal merger formula | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ജനതാദൾ – എൽജെഡി ലയനത്തിന്റെ പ്രാഥമിക ഫോർമുല ആയി. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് ജനതാദൾ (എസ്) പ്രസിഡന്റ് ആയ മാത്യു ടി.തോമസ് തുടരും. സെക്രട്ടറി ജനറൽ പദവി ഉൾപ്പെടെ 3 താക്കോൽ പദവി എൽജെഡിക്ക് ലഭിക്കും. ഒരു ദേശീയ സെക്രട്ടറി, വർക്കിങ് പ്രസിഡന്റ് അല്ലെങ്കിൽ സീനിയർ വൈസ് പ്രസിഡന്റ് പദവിയും എൽജെഡിക്ക് ആവും.

ലയന തുടർചർച്ച മറ്റന്നാൾ കൊച്ചിയിൽ നടക്കും. അടുത്ത മാസം ലയന സമ്മേളനം നടക്കണമെന്നാണ് ധാരണ. 27ന് ആരംഭിക്കുന്ന ഈ നിയമസഭാ സമ്മേളനത്തിലും 2 പാർട്ടികളായി തുടരും. ജില്ലാ പ്രസിഡന്റ് പദവി 7–7 ആയി വീതം വയ്ക്കും. സംസ്ഥാന നിർവാഹകസമിതിയിലും ഇരു പാർട്ടികൾക്കും തുല്യ പങ്കാളിത്തം. രണ്ടു പാർട്ടികളുടെയും നിലവിലെ സംസ്ഥാന നിർവാഹക സമിതികൾ അതേ പടി നിലനിർത്തുക എന്നതാണ് പരിഗണിക്കുന്ന ആശയം. തൽക്കാലം നിർവാഹകസമിതി വലിയ ഫോറമായി രൂപീകരിക്കാമെന്നാണ് ധാരണ.

ADVERTISEMENT

സംസ്ഥാന നേതൃനിരയിൽ നിന്നു ചിലരെല്ലാം ഒഴിവാക്കപ്പെടുമ്പോഴത്തെ അതൃപ്തി അതുവഴി ഇല്ലാതാക്കാമെന്ന് ഇരു പാർട്ടികളുടെയും പ്രബല വിഭാഗങ്ങൾക്ക് അഭിപ്രായമുണ്ട്. എന്നാൽ ജംബോ സമിതി വേണ്ടെന്നും രണ്ടു പാർട്ടികളിൽ നിന്നും 30 പേരെ വീതം തിരഞ്ഞെടുത്ത് പുതിയ സമിതി രൂപീകരിക്കണമെന്നും മറുവാദവുമുണ്ട്.

Content Highlight: Dal merger formula