കിളിമാനൂർ (തിരുവനന്തപുരം)∙ വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ എംപി ഓഫിസ് എസ്എഫ്ഐക്കാർ അടിച്ചു തകർത്ത സംഭവത്തിൽ പ്രതിഷേധിച്ച് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് നേരെ ഒറ്റയ്ക്ക് കരിങ്കൊടി വീശി മഹിള കോൺഗ്രസ് നേതാവ്.പുനർനിർമിച്ച കിളിമാനൂർ കൊച്ചു പാലത്തിന്റെ ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് മഹിള കോൺഗ്രസ് ജില്ല വൈസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കിളിമാനൂർ (തിരുവനന്തപുരം)∙ വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ എംപി ഓഫിസ് എസ്എഫ്ഐക്കാർ അടിച്ചു തകർത്ത സംഭവത്തിൽ പ്രതിഷേധിച്ച് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് നേരെ ഒറ്റയ്ക്ക് കരിങ്കൊടി വീശി മഹിള കോൺഗ്രസ് നേതാവ്.

പുനർനിർമിച്ച കിളിമാനൂർ കൊച്ചു പാലത്തിന്റെ ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് മഹിള കോൺഗ്രസ് ജില്ല വൈസ് പ്രസിഡന്റ് ദീപ അനിൽ കരിങ്കൊടി വീശി മന്ത്രിയെയും പൊലീസിനെയും ഞെട്ടിച്ചത്. മന്ത്രിക്കൊപ്പം വനിതാ പൊലീസ് ഇല്ലാത്തതിനാൽ ഏറെ സമയം കഴിഞ്ഞാണ് ദീപയെ അറസ്റ്റ് ചെയ്ത് നീക്കിയത്. ഈ സമയം വരെ മന്ത്രിക്കു മുന്നിൽ കരിങ്കൊടി വീശി ദീപ പ്രതിഷേധിച്ചു. 

ADVERTISEMENT

മന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധമുണ്ടാകുമെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നില്ല. ഉദ്ഘാടനത്തിനെത്തിയ മന്ത്രിയുടെ മുന്നിലേക്ക് ദീപ കരിങ്കൊടിയുമായി എത്തുകയായിരുന്നു. കസ്റ്റഡിയിൽ എടുക്കാൻ ശ്രമിക്കവേ പുരുഷ പൊലീസ് എന്നെ തൊട്ടു പോകരുതെന്നും വനിതാ പൊലീസ് വേണമെന്നും ദീപ അനിൽ പറഞ്ഞതോടെ പൊലീസ് വെട്ടിലായി. ഒടുവിൽ ആറ്റിങ്ങൽ ഡിവൈഎസ്പി ബലമായി ഓട്ടോയിൽ കയറ്റിക്കൊണ്ടു പോയ ശേഷമാണ് ഉദ്ഘാടനം നടന്നത്. തുടർന്ന് ദീപയുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു.

എന്നാൽ പൊലീസും ഡിവൈഎഫ്ഐക്കാരും ചേർന്ന് തന്നെ മർദിച്ചെന്നും നട്ടെല്ലിനു ക്ഷതം ഏറ്റതായും ദീപ അനിൽ പറഞ്ഞു.

ADVERTISEMENT

English Summary: Black flag Against Mohammed Riyas