സംസ്ഥാനത്തെ എയ്ഡഡ് സ്കൂൾ നിയമനങ്ങളിൽ മുൻകാല പ്രാബല്യത്തോടെ ഭിന്നശേഷി സംവരണം നടപ്പാക്കേണ്ടത് എംപ്ലോയ്മെന്റ് ഡയറക്ടറേറ്റ് പട്ടികയിൽ നിന്നായിരിക്കണമെന്നു പൊതു‌വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. ഈ പട്ടികയിൽ അർഹരില്ലെങ്കിൽ 3....Disabled appointment Kerala, Disabled appointment Manorama news,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സംസ്ഥാനത്തെ എയ്ഡഡ് സ്കൂൾ നിയമനങ്ങളിൽ മുൻകാല പ്രാബല്യത്തോടെ ഭിന്നശേഷി സംവരണം നടപ്പാക്കേണ്ടത് എംപ്ലോയ്മെന്റ് ഡയറക്ടറേറ്റ് പട്ടികയിൽ നിന്നായിരിക്കണമെന്നു പൊതു‌വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. ഈ പട്ടികയിൽ അർഹരില്ലെങ്കിൽ 3 മലയാളം പത്രങ്ങളിലും 2 ഇംഗ്ലിഷ് പത്രങ്ങളിലും പരസ്യം നൽകി അർഹരെ കണ്ടെത്തണം.

കാൽനൂറ്റാണ്ട് മുൻകാല പ്രാബല്യത്തോടെ ഭിന്നശേഷി സംവരണം നടപ്പാക്കാനുള്ള മാർഗനിർദേശങ്ങളാണു പൊതു വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയത്. 1996 മുതൽ 2017 വരെയുള്ള നിയമനങ്ങളിൽ 3%, അതിനു ശേഷം 4% വീതം ഭിന്നശേഷി സംവരണം നടപ്പാക്കണമെന്ന് ഹൈക്കോടതി ഇടപെടലിനെത്തുടർന്ന് കഴിഞ്ഞ നവംബറിൽ സർക്കാർ ഉത്തരവിറക്കിരുന്നു. ഈ സംവരണ ഒഴിവുകൾ കണക്കാക്കി ഇനിയുള്ള നിയമനങ്ങളിൽ ഭിന്നശേഷിക്കാരെ ആനുപാതികമായി പരിഗണിക്കാനും നിർദേശിച്ചു. 

ADVERTISEMENT

ഈ ഉത്തരവ് പാലിച്ചില്ലെന്നു ചൂണ്ടിക്കാട്ടി അതിനുശേഷം എയ്ഡഡ് സ്കൂൾ നിയമനങ്ങൾക്ക് സർക്കാർ അംഗീകാരം നൽകിയിരുന്നില്ല. 

ആ ഉത്തരവിൽ അവ്യക്തതയുണ്ടെന്ന പരാതികൾ ഉയർന്നതിന്റെ അടിസ്ഥാനത്തിലാണ് പുതിയ മാർഗനിർദേശം.

∙ ഉത്തരവിറങ്ങുന്നതിനു മുൻപ് കഴിഞ്ഞ നവംബർ 7 വരെ നടത്തിയ നിയമനങ്ങൾ ഹൈക്കോടതിയിലെ കേസുകളുടെ വിധി വന്നശേഷം അതിന്റെ അടിസ്ഥാനത്തിലേ അംഗീകരിക്കൂ. അതിനു ശേഷമുള്ള നിയമനങ്ങളിൽ സംവരണം പാലിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കിയാകും അംഗീകാരം നൽകുക.

∙ 1996 ഫെബ്രുവരി 7 മുതൽ 2017 ഏപ്രിൽ 18 വരെയാണ് 3% സംവരണം. ഇതിനായി 33 വീതമുള്ള ഓരോ ബ്ലോക്കിലും ആദ്യ തസ്തിക ഭിന്നശേഷിക്കാർക്കു നൽകണം. 2017 ഏപ്രിൽ 19 മുതലുള്ള നിയമനങ്ങളിൽ 4% സംവരണം നടപ്പാക്കാൻ 25 വീതമുള്ള ഓരോ ബ്ലോക്കിലും ആദ്യ തസ്തിക നീക്കിവയ്ക്കണം.

ADVERTISEMENT

∙ കാഴ്ചപരിമിതി, ശ്രവണപരിമിതി, അംഗപരിമിതി, ലോക്കോമോട്ടർ ഡിസെബിലിറ്റി, സെറിബ്രൽ പാൾസി എന്ന ക്രമത്തിലാണ് സംവരണത്തിലെ മുൻഗണന.

∙ റൊട്ടേഷൻ വ്യവസ്ഥ പ്രകാരം അധ്യാപക–അനധ്യാപക തസ്തികകളിലെ ഏതു വിഭാഗം ഭിന്നശേഷി സംവരണത്തിൽ ഉൾപ്പെടുത്തണമെന്ന് 2020 ലെ സാമൂഹിക നീതി വകുപ്പിന്റെ ഉത്തരവിലുണ്ട്.

∙ റൊട്ടേഷൻ അടിസ്ഥാനത്തിൽ തസ്തിക നിശ്ചയിക്കുമ്പോൾ നിലവിൽ 4% ഭിന്നശേഷിക്കാരുള്ള വിഭാഗത്തിലെ തസ്തിക തന്നെ വീണ്ടും വന്നാൽ അടുത്ത വിഭാഗത്തിലേക്ക് സംവരണ സീറ്റ് മാറ്റണം.

∙ സംവരണം ഉൾപ്പെടുത്തിയ റോസ്റ്റർ മാനേജ്മെന്റുകൾ സൂക്ഷിക്കണം. ഇതിന്റെ പകർപ്പ് നിയമന അംഗീകാര ശുപാർശയ്ക്കൊപ്പം വിദ്യാഭ്യാസ ഓഫിസർക്കു നൽകണം.

ADVERTISEMENT

∙ ഒന്നിലേറെ സ്കൂളുകളുള്ള മാനേജ്മെന്റുകൾക്ക് അവയെ ഒറ്റ യൂണിറ്റായി പരിഗണിച്ച് മുൻകാല പ്രാബല്യത്തോടെയുള്ള സംവരണം നടപ്പാക്കാം. ഒഴിവുകളുടെ സ്കൂൾ തിരിച്ചുള്ള പട്ടിക പ്രസിദ്ധപ്പെടുത്തണം.

English Summary: Disabled appointment in aided school