കൊച്ചി ∙ കുവൈത്ത് മനുഷ്യക്കടത്തു കേസ് പ്രതി കോഴിക്കോട് സ്വദേശി മജീദിന്റെ (എം.കെ.ഗാസലി) കള്ളപ്പണ ഇടപാടുകളെക്കുറിച്ച് അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. കേസിൽ അറസ്റ്റിലായ കൂട്ടുപ്രതി അജുമോന്റെ മൊഴികളിലും മനുഷ്യക്കടത്ത് റാക്കറ്റിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചു പരാമർശമുണ്ട്. | Human trafficking case | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ കുവൈത്ത് മനുഷ്യക്കടത്തു കേസ് പ്രതി കോഴിക്കോട് സ്വദേശി മജീദിന്റെ (എം.കെ.ഗാസലി) കള്ളപ്പണ ഇടപാടുകളെക്കുറിച്ച് അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. കേസിൽ അറസ്റ്റിലായ കൂട്ടുപ്രതി അജുമോന്റെ മൊഴികളിലും മനുഷ്യക്കടത്ത് റാക്കറ്റിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചു പരാമർശമുണ്ട്. കുഴൽപ്പണമായാണു മജീദ് വിദേശത്തേക്കും തിരിച്ചും വൻതോതിൽ പണമെത്തിച്ചിരുന്നത്. 

മജീദിനു കേരളത്തിൽ വൻതോതിൽ ബെനാമി നിക്ഷേപമുള്ളതായും വിവരം ലഭിച്ചിട്ടുണ്ട്. കുവൈത്തിൽ അടിമപ്പണി ചെയ്യേണ്ടിവന്ന യുവതികളെ നാട്ടിലെത്തിക്കാൻ മജീദ് ബന്ധുക്കളോടു 3.5 ലക്ഷം രൂപയാണു മോചനച്ചെലവായി വാങ്ങിയിരുന്നത്. ചിലർ ഈ പണം ഹവാല റാക്കറ്റ് വഴി മജീദിനു കുവൈത്തിൽ എത്തിച്ചിട്ടുണ്ട്. 

ADVERTISEMENT

കേരളത്തിലെ മറ്റു ജില്ലകളിലും മജീദിന് ഏജന്റുമാരുണ്ട്. അജുമോന്റെ സഹായത്തോടെ മറ്റ് ഏജന്റുമാരെയും കണ്ടെത്തി ചോദ്യംചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഇതിനിടെ, മജീദ് കുവൈത്തിലെ ഇന്ത്യൻ എംബസിയിൽ കീഴടങ്ങിയെന്ന അഭ്യൂഹം പരന്നെങ്കിലും ഇക്കാര്യം അംബാസഡർ നിഷേധിച്ചു. 

പശ്ചിമകൊച്ചി സ്വദേശിനിയുടെ പരാതിയിൽ മജീദിനെതിരെ എറണാകുളം സൗത്ത് പൊലീസ് കേസ് റജിസ്റ്റർ ചെയ്തപ്പോൾ മജീദ് കോഴിക്കോടുണ്ടായിരുന്നു. കേസിന്റെ വിവരം അറിഞ്ഞ മജീദ് അന്നു തന്നെ കുവൈത്തിലേക്കു കടന്ന ശേഷമാണു മറ്റ് ഇരകളെ ഭീഷണിപ്പെടുത്തി നിശബ്ദമാക്കിയത്. 

ADVERTISEMENT

നാട്ടിൽ പൊലീസിൽ പരാതി നൽകിയാൽ വിദേശത്തു തങ്ങുന്ന യുവതികളുടെ ജീവൻ അപകടത്തിലാക്കുമെന്ന ഭീതി ജനിപ്പിച്ചാണു മജീദ് ബന്ധുക്കളെ നിശബ്ദരായിരിക്കുന്നത്.

യുവതികളെ താമസിപ്പിച്ച കേന്ദ്രത്തിൽ റെയ്ഡ്

ADVERTISEMENT

കുവൈത്ത് സിറ്റി ∙ മനുഷ്യക്കടത്ത് കേസിലെ മുഖ്യപ്രതി മജീദ് കുവൈത്തിൽ യുവതികളെ താമസിപ്പിച്ച കേന്ദ്രം സുരക്ഷാ ഉദ്യോഗസ്ഥർ റെയ്ഡ് ചെയ്തു. ഇയാൾ സ്ഥലത്തുണ്ടായിരുന്നില്ലെന്നാണ് അറിയുന്നത്. ഇയാൾക്കെതിരെ കുവൈത്തിൽ പരാതി ലഭിച്ചാലേ പ്രാദേശിക നടപടി ഉണ്ടാകൂവെന്നാണ് സൂചന. കേന്ദ്രത്തിൽ താമസിപ്പിച്ചിരുന്ന മലയാളികൾ അടക്കമുള്ള യുവതികളെ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ നാട്ടിലേക്ക് അയച്ചിരുന്നു. ജോലിയിൽ പ്രവേശിക്കാനുള്ളവരെയും വിവിധ കാരണങ്ങളാൽ ജോലി സ്ഥലത്തുനിന്ന് മടങ്ങി എത്തുന്നവരെയുമാണ് മജീദ് ഇവിടെ താമസിപ്പിച്ചിരുന്നത്.

Content Highlight: Human Trafficking case