തിരുവനന്തപുരം ∙ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം അവതരിപ്പിച്ച ഷാഫി പറമ്പിൽ ഉന്നയിച്ച 10 ചോദ്യങ്ങൾ: 1. സ്വപ്നയ്ക്ക് എതിരെ മുഖ്യമന്ത്രി മാനനഷ്ടക്കേസ് കൊടുക്കാത്തത് എന്തു കൊണ്ട്? | Shafi Parambil | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം അവതരിപ്പിച്ച ഷാഫി പറമ്പിൽ ഉന്നയിച്ച 10 ചോദ്യങ്ങൾ: 

1. സ്വപ്നയ്ക്ക് എതിരെ മുഖ്യമന്ത്രി മാനനഷ്ടക്കേസ് കൊടുക്കാത്തത് എന്തു കൊണ്ട്? 

ADVERTISEMENT

2. സ്വർണക്കടത്ത് കേസ് പ്രതി സരിത്തിനെ പാലക്കാട്ടു നിന്ന് വിജിലൻസ് കസ്റ്റഡിയിൽ എടുത്തതും ഫോൺ കസ്റ്റഡിയിലെടുത്തതും ഏതു ചട്ടപ്രകാരം? 

3. സ്വപ്ന കോടതിയിൽ നൽകിയ രഹസ്യമൊഴിയുടെ പേരിൽ കേസെടുക്കാൻ എന്താണു കാരണം? രഹസ്യമൊഴിയുടെ പേരിൽ എങ്ങനെ കലാപ ആഹ്വാനത്തിനു കേസെടുക്കും? 

ADVERTISEMENT

4. സ്വപ്നയുടെ മൊഴി പോലെ തന്നെയുള്ള വെളിപ്പെടുത്തലാണ് എം.ശിവശങ്കർ പുസ്തകമെഴുതി നടത്തിയത്. അതിൽ ഇത്തരം കേസെടുക്കാതിരുന്നത് എന്തു കൊണ്ട്? 

5. ഷാജ് കിരണും വ്യവസായി ഇബ്രാഹിമും ആരാണ്? അവർക്ക് കേസിലെ താൽപര്യം എന്ത്? 

ADVERTISEMENT

6. എന്തു കൊണ്ട് ഷാജ് കിരണിനെ മൊബൈലുമായി ചെന്നൈയിലേക്കു രക്ഷപ്പെടാൻ കേരള പൊലീസ് അനുവദിച്ചു? പൊലീസിൽ അയാൾക്ക് ഇത്രയും സ്വാധീനം എങ്ങനെ ഉണ്ടായി? 

7. വിജിലൻസ് മേധാവിയായിരുന്ന എം.ആർ.അജിത്കുമാറിന് ഷാജ് കിരണുമായി എന്താണു ബന്ധം? അജിത്കുമാറിനെ വിജിലൻസ് മേധാവി സ്ഥാനത്തുനിന്നു മാറ്റിയതും പ്രത്യേക എക്സ് കേഡർ തസ്തിക സൃഷ്ടിച്ചു നിയമനം നൽകിയതും എന്തിന്? 

8. വിദേശ സന്ദർശനത്തിനു പോയപ്പോൾ ബാഗ് മറന്നതായി ശിവശങ്കറിന്റെ മൊഴി ഉണ്ട്. എന്നാൽ, ഇല്ലെന്നു മുഖ്യമന്ത്രി പറയുന്നത് എങ്ങനെ? 

9. സിപിഎം സംസ്ഥാന സെക്രട്ടറിക്കായി യുഎസിലേക്കു ഫണ്ട് കൈമാറി എന്ന ആരോപണത്തിൽ എന്തു കൊണ്ട് നടപടി എടുത്തില്ല? 

10. പുസ്തകം എഴുതിയതിന് ഡിജിപി ആയിരുന്ന ജേക്കബ് തോമസിന് എതിരെ സർവീസ് ചട്ടലംഘനത്തിന് കേസെടുത്തപ്പോൾ എന്തു കൊണ്ട് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന സ്വർണക്കടത്ത് കേസ് പ്രതി എം.ശിവശങ്കറിന് എതിരെ കേസെടുത്തില്ല?

English Summary: Shafi Parambil 10 questions to Chief Minister