തിരുവനന്തപുരം ∙ അടിയന്തര പ്രമേയ ചർച്ചയിൽ പ്രതിപക്ഷത്തെ ആക്രമിച്ചും മുഖ്യമന്ത്രിയെ പ്രതിരോധിച്ചും ഭരണകക്ഷിക്കാർ അണിനിരന്നു. ∙ കെ.ടി.ജലീൽ: സർക്കാരിനെതിരെ ആരോപണം ഉന്നയിച്ച കോൺഗ്രസ് നേതാക്കളാരും പിന്നീട് സഭ കണ്ടിട്ടില്ല. പാവപ്പെട്ടവർക്കു ഭക്ഷ്യ കിറ്റ് വിതരണം ചെയ്തപ്പോൾ സ്വർണ കിറ്റാണെന്ന് | Kerala Assembly | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ അടിയന്തര പ്രമേയ ചർച്ചയിൽ പ്രതിപക്ഷത്തെ ആക്രമിച്ചും മുഖ്യമന്ത്രിയെ പ്രതിരോധിച്ചും ഭരണകക്ഷിക്കാർ അണിനിരന്നു. 

∙ കെ.ടി.ജലീൽ: സർക്കാരിനെതിരെ ആരോപണം ഉന്നയിച്ച കോൺഗ്രസ് നേതാക്കളാരും പിന്നീട് സഭ കണ്ടിട്ടില്ല. പാവപ്പെട്ടവർക്കു ഭക്ഷ്യ കിറ്റ് വിതരണം ചെയ്തപ്പോൾ സ്വർണ കിറ്റാണെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രൻ പറഞ്ഞു. അത് യുഡിഎഫ് ഏറ്റുപിടിച്ചു. ആ വാദം പൊളിഞ്ഞു. ഈന്തപ്പഴത്തിന്റെ മറവിൽ സ്വർണം കടത്തിയെന്ന ആരോപണവുമായി കോൺഗ്രസ് – ബിജെപി സഖ്യം വീണ്ടുമെത്തി. അനാഥാലയത്തിലാണ് ഈന്തപ്പഴം കൊടുത്തത്. എന്നിട്ടും സ്വർണം കടത്തി എന്ന് ആവർത്തിച്ചു. പിന്നീട് ഖുർ ആന്റെ പേരിൽ സ്വർണം കടത്തി എന്നു പറഞ്ഞു. ഖുർ ആൻ പാക്കറ്റുകളുടെ തൂക്കം ശരിയല്ലെന്നും ആരോപിച്ചു. കേസിന്റെ പേരിൽ കോൺഗ്രസും ബിജെപിയും കേരളത്തെ കലാപക്കളമാക്കി. എത്ര അന്വേഷിച്ചിട്ടും കേന്ദ്ര ഏജൻസികൾക്ക് ഒന്നും ലഭിച്ചില്ല. ആരെയും തൊടാൻ ഏജൻസികൾക്കു കഴിഞ്ഞില്ല. യുഎഇ കോൺസുലേറ്റ് നികുതി അടയ്ക്കുന്നതോടെ ഖുർ ആൻ കേരളത്തിൽ എത്തിച്ച കേസ് അവസാനിക്കുമെന്നാണ് കസ്റ്റംസിന്റെ നോട്ടിസിൽ പറയുന്നത്.

ADVERTISEMENT

∙ എ.എൻ.ഷംസീർ: ചിത്രം സിനിമപോലെ ഒരു വർഷം തുടർച്ചയായി ഓടിയിട്ടും സ്വർണക്കടത്തു കേസിന്റെ ആദ്യ എപ്പിസോഡ് കെപിസിസിക്കു നഷ്ടമായി പോയി. ഇസ്‌ലാമോഫോബിയയുടെ വക്താക്കളായി യുഡിഎഫ് മാറി. ഖുർ ആൻ, ഈന്തപ്പഴം, ബിരിയാണി ചെമ്പ് എന്ന രീതിയിലാണ് തെറ്റായ പ്രചാരണങ്ങൾ. മത ന്യൂനപക്ഷങ്ങൾക്ക് വിശ്വസിക്കാൻ കഴിയുന്ന ഏക മുഖം പിണറായി വിജയന്റേതാണ്. കേരളത്തിൽ വൈദ്യുതിയിലൂടെ പ്രകാശം പരത്തിയ മുഖ്യമന്ത്രിയാണ് പിണറായി. പവനായിയെന്ന സിനിമാ കഥാപാത്രത്തെയാണ് വി.ഡി.സതീശനെ കാണുമ്പോൾ ഓർമ വരുന്നത്.

∙ വി.ജോയ്: സ്വർണക്കടത്തിന്റെ രണ്ടാം എപ്പിസോഡാണ് ഇപ്പോൾ. ഈ എപ്പിസോഡിലെ അംഗങ്ങളെ കൂട്ടിയോജിപ്പിക്കുന്നത് ബിജെപി കോൺഗ്രസ് സഖ്യമാണ്. എൽഡിഎഫിലെ ആരുടെയും ദല്ലാളല്ല ഷാജ് കിരൺ. (രമേശ് ചെന്നിത്തലയ്ക്കും കർണാടകയിലെ ബിജെപി മന്ത്രിക്കും കുമ്മനം രാജശേഖരനും ഒപ്പം ഷാജ് കിരൺ നിൽക്കുന്ന ഫോട്ടോയും ജോയ് സഭയിൽ ഉയർത്തിക്കാട്ടി.)

ADVERTISEMENT

∙ കെ.ബി.ഗണേഷ്കുമാ‍ർ: സംഘപരിവാറിനെയും വർഗീയ ശക്തികളെയും തടയാൻ എൽഡിഎഫിനും മുഖ്യമന്ത്രി പിണറായി വിജയനും മാത്രമേ കഴിയൂ. ക്ലിഫ് ഹൗസിലേക്കു ബിരിയാണി പാത്രത്തിൽ സ്വർണം കൊണ്ടുവന്നെന്നു പറഞ്ഞാൽ ജനങ്ങൾ വിശ്വസിക്കില്ല.

∙ മാത്യു ടി.തോമസ്: അനാവശ്യമായ ആരോപണങ്ങളാണു പ്രതിപക്ഷം ഉന്നയിക്കുന്നത്.

ADVERTISEMENT

∙ പി.ബാലചന്ദ്രൻ: അടിയന്തര പ്രമേയത്തിനു പിന്നിൽ കോൺഗ്രസും ബിജെപിയുമാണ്. സംവിധായകർ കെ.സുരേന്ദ്രനും പി.സി.ജോർജുമാണ്. നിർമാണം വി.ഡി.സതീശനും.

∙ സെബാസ്റ്റ്യൻ കുളത്തുങ്കൽ: രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് എല്ലാവർക്കും മനസ്സിലാകുന്ന കാര്യത്തിലാണ് പ്രതിപക്ഷത്തിന്റെ പൊറാട്ടു നാടകം.

∙ തോമസ് കെ.തോമസ്‌: മികച്ച പ്രവർത്തനം കാഴ്ചവച്ച സർക്കാരിനെ തകർക്കാനുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തുന്നത്.

English Summary: The defence by treasury benches to support chief minister