തിരുവനന്തപുരം∙ രാഹുൽ ഗാന്ധിയുടെ വയനാട് ഓഫിസിൽ ആക്രമണം നടത്തിയതിനെക്കുറിച്ചുള്ള ചർച്ചകൾ കത്തിനിൽക്കുമ്പോഴാണ് എകെജി സെന്ററിന് നേരെ അതിക്രമം. 2017നു ശേഷം സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും ബിജെപിയുടെയും സംസ്ഥാന ഓഫിസിനു നേരെ എതിരാളികളുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. | CPM | Congress | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ രാഹുൽ ഗാന്ധിയുടെ വയനാട് ഓഫിസിൽ ആക്രമണം നടത്തിയതിനെക്കുറിച്ചുള്ള ചർച്ചകൾ കത്തിനിൽക്കുമ്പോഴാണ് എകെജി സെന്ററിന് നേരെ അതിക്രമം. 2017നു ശേഷം സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും ബിജെപിയുടെയും സംസ്ഥാന ഓഫിസിനു നേരെ എതിരാളികളുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസ് ആക്രമിച്ച കേസ് പിൻവലിക്കണമെന്ന സർക്കാർ ആവശ്യം സിജെഎം കോടതി തള്ളിയതു വ്യാഴാഴ്ചയാണ്.

പാർട്ടി ഓഫിസുകൾക്കു നേരെ അക്രമം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് മുന്നറിയിപ്പു നൽകിയിരുന്നു. ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിട്ടും ഭരണസിരാകേന്ദ്രത്തിനു തൊട്ടടുത്തുണ്ടായ ഇപ്പോഴത്തെ സംഭവം സർക്കാരിനു നാണക്കേടായി. 

ADVERTISEMENT

തലസ്ഥാന ജില്ലയിൽ സിപിഎം–ബിജെപി സംഘർഷം രൂക്ഷമായ സമയത്താണ് 2017 ജൂലൈ 28ന് ലോ കോളജ് ജംക്‌ഷനു സമീപം ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസിനു നേരെ ആക്രമണമുണ്ടായത്. എകെജി സെന്റർ സ്ഥിതി ചെയ്യുന്ന കുന്നുകുഴി വാർഡ് കൗൺസിലറായിരുന്ന ഐ. പി.ബിനുവിന്റെ വീടിനു നേരെ കല്ലേറുണ്ടായതിനു പിന്നാലെയായിരുന്നു ഇത്. സംസ്ഥാന പ്രസിഡന്റായിരുന്ന കുമ്മനം രാജശേഖരൻ ഉൾപ്പെടെ ഈ സമയം ഓഫിസിലുണ്ടായിരുന്നു. ‌

പിന്നാലെ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ മരുതംകുഴിയിലെ വീടിനു നേരെയും സിപിഎം കൗൺസിലർമാരുടെ വീടിനു നേരെയും ആക്രമണമുണ്ടായി. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി ഓഫിസിനു നേരെ ബോംബ് എറിഞ്ഞെങ്കിലും പൊട്ടിയില്ല.

ADVERTISEMENT

English Summary: Attack against party offices