കൊച്ചി ∙ കോവിഡ് ലോക്ഡൗണിൽ തകർന്നുപോയ ഇന്ത്യൻ തേയില വിപണിക്കു ശ്രീലങ്കൻ പ്രതിസന്ധി താൽക്കാലിക ആശ്വാസം.ലോകത്തെ ഏറ്റവും വലിയ 5 തേയില ഉൽപാദക രാജ്യങ്ങളിലൊന്നായ ശ്രീലങ്കയിലെ അതിഗുരുതര പ്രതിസന്ധിമൂലം വൻകിട തേയില ഉപഭോക്താക്കളായ രാജ്യങ്ങൾ ദക്ഷിണേന്ത്യൻ തുറമുഖങ്ങളിലേക്കു തിരിഞ്ഞതോടെ ഇന്ത്യൻ തേയില വിപണിക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ കോവിഡ് ലോക്ഡൗണിൽ തകർന്നുപോയ ഇന്ത്യൻ തേയില വിപണിക്കു ശ്രീലങ്കൻ പ്രതിസന്ധി താൽക്കാലിക ആശ്വാസം.ലോകത്തെ ഏറ്റവും വലിയ 5 തേയില ഉൽപാദക രാജ്യങ്ങളിലൊന്നായ ശ്രീലങ്കയിലെ അതിഗുരുതര പ്രതിസന്ധിമൂലം വൻകിട തേയില ഉപഭോക്താക്കളായ രാജ്യങ്ങൾ ദക്ഷിണേന്ത്യൻ തുറമുഖങ്ങളിലേക്കു തിരിഞ്ഞതോടെ ഇന്ത്യൻ തേയില വിപണിക്ക് ഉണർവായി. വരും മാസങ്ങളിലും ഉയർന്ന വില തുടരുമെന്നാണു പ്രതീക്ഷ.

കഴിഞ്ഞ ആഴ്ച ഇലത്തേയിലയുടെ വിലയിൽ കിലോഗ്രാമിന് 2.46 രൂപയുടെ വർധനയുണ്ടായി. 2.47 ലക്ഷം കിലോഗ്രാം ലേലത്തിൽ വിറ്റുപോയി. ജൂൺ അവസാന ആഴ്ച ഇലത്തേയില വില 8.57 രൂപ വർധിച്ചു. 2.79 ലക്ഷം കിലോ വിറ്റുപോയി. പ്രധാനമായും സിടിസി (പൊടിത്തേയില), ഓർത്തഡോക്സ് (ഇലത്തേയില), ഗ്രീൻ ടീ എന്നിങ്ങനെയാണു തേയില ഉൽപാദനം. 

ADVERTISEMENT

ആഭ്യന്തര മാർക്കറ്റിൽ പൊടിത്തേയിലയ്ക്കാണു പ്രിയം എന്നതിനാൽ പല തോട്ടങ്ങളിലും പൊടിത്തേയിലയാണ് ഉൽപാദിപ്പിക്കുന്നത്. വിദേശ മാർക്കറ്റിൽ ഇലത്തേയിലയ്ക്കാണു പ്രിയം. റഷ്യ, ഇറാൻ, ഇറാഖ്, സിറിയ, ടർക്കി തുടങ്ങിയ രാജ്യങ്ങളും യൂറോപ്പും ശ്രീലങ്കയെയാണു പ്രധാനമായും തേയില ഇറക്കുമതിക്ക് ആശ്രയിച്ചിരുന്നത്. 

കേരളത്തിന് പ്രയോജനമില്ല

ADVERTISEMENT

ശ്രീലങ്കൻ തേയിലയ്ക്കു പകരമാകാൻ ഇന്ത്യൻ തേയിലയ്ക്കു കഴിയില്ലെന്നതിനാൽ ഇതൊരു താൽക്കാലിക പ്രതിഭാസമാകാനാണു സാധ്യത. ശ്രീലങ്കയുടെ തേയില ഉൽപാദനത്തിന്റെ പകുതിപോലുമെത്താൻ ഇന്ത്യക്കു കഴിയില്ല. ഇന്ത്യയിലെതന്നെ മൊത്തം ഉൽപാദനത്തിന്റെ 25% മാത്രമാണു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സംഭാവന. കേരളത്തിലെ മിക്കവാറും ഉൽപാദകർ പൊടിത്തേയിലയാണ് ഉൽപാദിപ്പിക്കുന്നത് എന്നതിനാൽ ഇലത്തേയിലയ്ക്ക് ഇപ്പോഴുണ്ടായിട്ടുള്ള ഉണർവ് അവർക്കും പ്രയോജനപ്പെടില്ല. 

English Summary: Sri Lankan crisis lifts demand for South Indian teas