തിരുവനന്തപുരം∙ നിയമാനുസൃതമല്ലാത്ത റിക്രൂട്മെന്റ്, വീസ തട്ടിപ്പ്, മനുഷ്യക്കടത്ത് എന്നിവ തടയാൻ ‘ഓപ്പറേഷൻ ശുഭയാത്ര’ എന്ന പേരിൽ പ്രത്യേക ദൗത്യം ആരംഭിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അനൂപ് ജേക്കബിന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടി നൽകി. മനുഷ്യക്കടത്ത് തടയുന്നതിനു കേന്ദ്രവുമായി സഹകരിച്ച് കർശന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ നിയമാനുസൃതമല്ലാത്ത റിക്രൂട്മെന്റ്, വീസ തട്ടിപ്പ്, മനുഷ്യക്കടത്ത് എന്നിവ തടയാൻ ‘ഓപ്പറേഷൻ ശുഭയാത്ര’ എന്ന പേരിൽ പ്രത്യേക ദൗത്യം ആരംഭിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അനൂപ് ജേക്കബിന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടി നൽകി. മനുഷ്യക്കടത്ത് തടയുന്നതിനു കേന്ദ്രവുമായി സഹകരിച്ച് കർശന നിരീക്ഷണ സംവിധാനം ഏർപ്പെടുത്തി. എല്ലാത്തരം വിദേശ റിക്രൂട്മെന്റുകളും ഇ മൈഗ്രേറ്റ് സിസ്റ്റത്തിലേക്കു മാറ്റാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചാൽ മാത്രമേ ഇത്തരം ചൂഷണം ഫലപ്രദമായി തടയാനാകൂ. വിദേശത്തുള്ളവരുടെ വിവരശേഖരണത്തിനും ഈ സംവിധാനം സഹായകരമാകും.

ക്രൈംബ്രാഞ്ച് ഐജി നോഡൽ ഓഫിസറായി സ്റ്റേറ്റ് സെൽ പ്രവർത്തിക്കുന്നു. നോഡൽ ഓഫിസറുടെ മേൽനോട്ടത്തിൽ എല്ലാ പൊലീസ് ജില്ലകളിലും ആന്റി ഹ്യൂമൻ ട്രാഫിക്കിങ് യൂണിറ്റുകൾ രൂപീകരിച്ചു. തീരദേശം, വിമാനത്താവളം എന്നിവ വഴിയുള്ള മനുഷ്യക്കടത്ത് സംബന്ധിച്ച രഹസ്യ വിവരങ്ങൾക്ക് അനുസൃതമായി നടപടി സ്വീകരിക്കുന്നുണ്ട്. സമൂഹ മാധ്യമങ്ങൾ വഴിയുള്ള റിക്രൂട്മെന്റ് തട്ടിപ്പു തടയുന്നതിന് പൊലീസിന്റെ സൈബർ വിഭാഗത്തിന്റെ സേവനവും പ്രയോജനപ്പെടുത്തുന്നു. വ്യാജ റിക്രൂട്മെന്റ്, മനുഷ്യക്കടത്ത് എന്നിവയിലൂടെ വിദേശത്തു കുടുങ്ങുന്നവരെ ഇന്ത്യൻ എംബസി, പ്രവാസി സംഘടനകൾ എന്നിവരുടെ സഹായത്തോടെ നാട്ടിൽ തിരിച്ചെത്തിക്കുന്നതിനു നോർക്ക വകുപ്പ് നടപടി സ്വീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ADVERTISEMENT

English Summary:  Human Trafficking; Operation Subhayathra