തിരുവനന്തപുരം ∙ പി.ടി.തോമസ് എംഎൽഎയായിരിക്കെ നൽകിയ അവകാശലംഘന നോട്ടിസിൽ യൂട്യൂബർ ബെന്നി ജോസഫിന് എതിരായ നടപടികൾ ശക്തമായ താക്കീതോടെ അവസാനിപ്പിക്കാൻ നിയമസഭ തീരുമാനിച്ചു. പ്രിവിലേജ്, എത്തിക്സ് കമ്മിറ്റിയുടെ ശുപാർശ അംഗീകരിച്ചാണിത്. | Kerala Assembly | PT Thomas | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ പി.ടി.തോമസ് എംഎൽഎയായിരിക്കെ നൽകിയ അവകാശലംഘന നോട്ടിസിൽ യൂട്യൂബർ ബെന്നി ജോസഫിന് എതിരായ നടപടികൾ ശക്തമായ താക്കീതോടെ അവസാനിപ്പിക്കാൻ നിയമസഭ തീരുമാനിച്ചു. പ്രിവിലേജ്, എത്തിക്സ് കമ്മിറ്റിയുടെ ശുപാർശ അംഗീകരിച്ചാണിത്.

പി.ടി.തോമസ് ശ്രദ്ധക്ഷണിക്കലിലൂടെ സഭയിൽ ഉന്നയിച്ച വിഷയത്തെ ആസ്പദമാക്കി യൂട്യൂബ് ചാനലിലൂടെ ബെന്നി നടത്തിയ പരാമർശങ്ങൾ പി.ടി.തോമസിനും നിയമസഭാ സാമാജികർക്കും ആകെ അവമതിപ്പ് ഉണ്ടാക്കുന്നതാണെന്ന് കമ്മിറ്റി വ്യക്തമാക്കി. ഇതിനു കമ്മിറ്റി നൽകിയ കാരണം കാണിക്കൽ നോട്ടിസ് ചാനലിൽ ഉയർത്തിക്കാട്ടി വീണ്ടും ദുരാരോപണം ഉന്നയിച്ചതും സഭയെയും അതിലെ അംഗങ്ങളെ അധിക്ഷേപിച്ചതും ഗുരുതരമായ അവകാശ ലംഘനമാണെന്നും കമ്മിറ്റി വിലയിരുത്തി.

ADVERTISEMENT

കമ്മിറ്റി മുൻപാകെ ഹാജരായി ബെന്നി ഖേദം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് മേലിൽ ഇത്തരം പ്രവണതകൾ ഉണ്ടാകാൻ പാടില്ലെന്ന ശക്തമായ താക്കീതോടെ മറ്റു ശിക്ഷാനടപടികളിൽ നിന്ന് ഒഴിവാക്കാനുള്ള ശുപാർശ. കഴിഞ്ഞ വർഷം ഡിസംബർ 22ന് പി.ടി.തോമസ് നിര്യാതനായെങ്കിലും അദ്ദേഹം നൽകിയ അവകാശലംഘന നോട്ടിസിൽ പ്രിവിലേജ് പ്രശ്നം നിലനിൽക്കുന്നതാണെന്നു വിലയിരുത്തി കമ്മിറ്റി തുടർ പരിശോധനയുമായി മുന്നോട്ടു പോകുകയായിരുന്നു.

English Summary: Kerala assembly to warn youtuber who made a video against P.T. Thomas