തിരുവനന്തപുരം∙ കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കും നടപടികൾക്കും എതിരെ ഓഗസ്റ്റ് 10ന് സംസ്ഥാന വ്യാപകമായി സമരം സംഘടിപ്പിക്കാൻ എൽഡിഎഫ് നേതൃയോഗം തീരുമാനിച്ചു. തിരുവനന്തപുരത്ത് രാജ്ഭവനും മറ്റു ജില്ലകളിൽ കേന്ദ്രസർക്കാർ ഓഫിസുകൾക്കും മുന്നിൽ ധർണ നടത്തും. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ (ഇഡി) ഉപയോഗിച്ച് | LDF | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കും നടപടികൾക്കും എതിരെ ഓഗസ്റ്റ് 10ന് സംസ്ഥാന വ്യാപകമായി സമരം സംഘടിപ്പിക്കാൻ എൽഡിഎഫ് നേതൃയോഗം തീരുമാനിച്ചു. തിരുവനന്തപുരത്ത് രാജ്ഭവനും മറ്റു ജില്ലകളിൽ കേന്ദ്രസർക്കാർ ഓഫിസുകൾക്കും മുന്നിൽ ധർണ നടത്തും.

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ (ഇഡി) ഉപയോഗിച്ച് കിഫ്ബിയെയും കേരള വികസനത്തെയും തകർക്കാനുളള നീക്കത്തിലും സാമ്പത്തികമായി കേരളത്തെ ഞെരുക്കുന്ന കേന്ദ്ര നയത്തിലും നിത്യോപയോഗ സാധനങ്ങളെ ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്തിയതിലും പ്രതിഷേധിച്ചാണ് സമരം എന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ അറിയിച്ചു.

ADVERTISEMENT

സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികം ഇടതുമുന്നണി വിപുലമായി ആഘോഷിക്കും. സ്വാതന്ത്ര്യദിനത്തിൽ ജില്ലാ കേന്ദ്രങ്ങളിൽ രാവിലെ 10 ന് ആഘോഷപരിപാടികൾ സംഘടിപ്പിക്കും. എൽഡിഎഫിലെ പാർട്ടികളുടെ ഓഫിസുകൾ അലങ്കരിക്കുകയും സ്വാതന്ത്ര്യസമര പ്രതിജ്ഞ എടുക്കുകയും ചെയ്യും.

സ്വാതന്ത്ര്യ സമരവുമായി അഭേദ്യ ബന്ധമുള്ള കോഴഞ്ചേരി (ഓഗസ്റ്റ് 12), വൈക്കം (13), കോഴിക്കോട് കടപ്പുറം (14) എന്നിവിടങ്ങളിൽ അതിനു മുന്നോടിയായി ആഘോഷപരിപാടികൾ സംഘടിപ്പിക്കും. സ്വാതന്ത്ര്യസമരത്തിൽ ഒരു സംഭാവനയും ചെയ്യാത്ത ചില സംഘടനകൾ അതിന്റെ വക്താക്കളായി രംഗത്തു വരുമ്പോൾ ഇതു ജനങ്ങളുടെ ആഘോഷമാക്കി മാറ്റണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് എൽഡിഎഫ് പരിപാടികൾ നിശ്ചയിച്ചതെന്ന് കൺവീനർ പറഞ്ഞു.

ADVERTISEMENT

English Summary: LDF decision to protest against central government policies