ന്യൂഡൽഹി ∙ കഴിഞ്ഞ വർഷം രാജ്യത്ത് ഏറ്റവും കൂടുതൽ ദിവസം സമ്മേളിച്ചതു കേരള നിയമസഭയാണെങ്കിലും ഏറ്റവുമധികം ഓർഡിനൻസുകൾ പുറപ്പെടുവിച്ചതും കേരളം തന്നെയെന്ന് ഡൽഹിയിലെ സ്വതന്ത്ര ഗവേഷണ സ്ഥാപനമായ പിആർഎസ് ലെജിസ്ലേറ്റീവിന്റെ പഠനറിപ്പോർട്ട്. സഭ ചേരാത്ത സമയങ്ങളിൽ | Kerala Assembly | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ കഴിഞ്ഞ വർഷം രാജ്യത്ത് ഏറ്റവും കൂടുതൽ ദിവസം സമ്മേളിച്ചത് കേരള നിയമസഭയാണെങ്കിലും ഏറ്റവുമധികം ഓർഡിനൻസുകൾ പുറപ്പെടുവിച്ചതും കേരളം തന്നെയെന്ന് ഡൽഹിയിലെ സ്വതന്ത്ര ഗവേഷണ സ്ഥാപനമായ പിആർഎസ് ലെജിസ്ലേറ്റീവിന്റെ പഠനറിപ്പോർട്ട്.

നിയമസഭ ചേരാത്ത സമയങ്ങളിൽ, പ്രത്യേക സാഹചര്യം പരിഗണിച്ച് ഗവർണറുടെ അംഗീകാരത്തോടെ പുറപ്പെടുവിക്കുന്ന നിയമങ്ങളാണ് ഓർഡിനൻസുകൾ. തൊട്ടടുത്ത സഭാ സമ്മേളനം തുടങ്ങി 6 ആഴ്ചയ്ക്കുള്ളിൽ ഇതിന് അംഗീകാരം നൽകിയിരിക്കണമെന്നാണ് വ്യവസ്ഥ.

ADVERTISEMENT

കഴിഞ്ഞ വർഷം 61 ദിവസം കേരള നിയമസഭ ചേർന്നിട്ടും 144 ഓർഡിനൻസുകളാണ് പുറത്തിറക്കിയത്. കഴിഞ്ഞ 15 വർഷത്തിനിടയിൽ കേരള നിയമസഭ ഏറ്റവുമധികം ദിവസം ചേർന്നതും കഴിഞ്ഞ വർഷമായിരുന്നു.

അതേസമയം, മറ്റ് സംസ്ഥാനങ്ങൾ കഴിഞ്ഞ വർഷം പുറപ്പെടുവിച്ച ഓർഡിനൻസുകളുടെ ശരാശരി എണ്ണം വെറും അഞ്ചാണ്. എണ്ണത്തിൽ രണ്ടാമതുള്ള ആന്ധ്രപ്രദേശ് ആകെ കൊണ്ടുവന്നത് 20 ഓർഡിനൻസ് ആണ്. 8 ദിവസം മാത്രമാണ് ആന്ധ്രയിൽ കഴിഞ്ഞ വർഷം സഭ സമ്മേളിച്ചത്.

60 ദിവസത്തിലധികം സഭ ചേർന്ന ഏക സംസ്ഥാനമായിട്ടും നിയമങ്ങൾ ഓർഡിനൻസ് ആയി കൊണ്ടുവരുന്ന രീതി കേരളത്തിൽ വളരെ കൂടുതലാണെന്ന് കണക്ക് വ്യക്തമാക്കുന്നു.

144 ഓർഡിനൻസുകളിൽ 130 എണ്ണവും പുറപ്പെടുവിച്ചത് നിയമസഭാ സെഷനുകൾ കഴിഞ്ഞ് 4 ആഴ്ചയ്ക്കുള്ളിലാണ്. ഇതിൽ തന്നെ 49 എണ്ണം ഇറങ്ങിയത് സെഷൻ കഴിഞ്ഞ് വെറും 2 ആഴ്ചയ്ക്കുള്ളിലും. സെഷനുകൾ തുടങ്ങുന്നതിന്റെ തലേ മാസം പുറപ്പെടുവിച്ചത് 4 ഓർഡിനൻസാണ്.

ADVERTISEMENT

2021

സമ്മേളനദിവസങ്ങളിൽ മുന്നിലുള്ള സംസ്ഥാനങ്ങളും ഓർഡിനൻസുകളും

(സംസ്ഥാനം, സഭ സമ്മേളിച്ച ദിവസങ്ങൾ, ഓർഡിനൻസുകൾ എന്ന ക്രമത്തിൽ)

∙ കേരളം– 61– 144

ADVERTISEMENT

∙ ഒഡീഷ–43– 3

∙ കർണാടക–40– 8

∙ തമിഴ്നാട്–34– 8

∙ ബിഹാർ–32–4

∙ ഹിമാചൽ പ്രദേശ്–31–0

∙ അസം– 26– 0

∙ ജാർഖണ്ഡ്– 26–1

ഒറ്റനോട്ടത്തിൽ

∙ 2016–2021 കാലയളവിൽ രാജ്യത്തെ നിയമസഭകൾ സമ്മേളിച്ചതിന്റെ ശരാശരിയെടുത്താൽ കേരളം മുന്നിൽ, പ്രതിവർഷം 49 ദിവസം സഭ ചേർന്നു. മറ്റ് സംസ്ഥാനങ്ങളുടെ ഇത് 25 മാത്രം.

∙ ഓരോ വർഷവും സംസ്ഥാന നിയമസഭകൾ സമ്മേളിക്കുന്ന ദിവസങ്ങളുടെ എണ്ണത്തിൽ ഇടിവുണ്ടായി. 2016ൽ ശരാശരി സമ്മേളന ദിവസങ്ങൾ 30 ആയിരുന്നത് കഴിഞ്ഞ വർഷം 23 ആയി കുറഞ്ഞു.

∙ കഴിഞ്ഞ വർഷം 36 ബില്ലുകളാണ് കേരളം പാസാക്കിയത്. ബില്ലുകളുടെ എണ്ണത്തിൽ നാലാമത്. ഏറ്റവും കൂടുതൽ ബില്ലുകൾ കർണാടകയിൽ (47).

∙ ഗുജറാത്ത്, ബംഗാൾ, പഞ്ചാബ്, ബിഹാർ അടക്കം 8 സംസ്ഥാനങ്ങള്‍ 2021ൽ എല്ലാ ബില്ലുകളും അവതരിപ്പിച്ച് അതേ ദിവസം തന്നെ പാസാക്കി. കേരളത്തിൽ 97 ശതമാനം ബില്ലുകൾ പാസാക്കാനും ശരാശരി 5 ദിവസത്തിലധികം സമയമെടുക്കുന്നുണ്ട്.

English Summary: Ordinance raj in Kerala