തിരുവനന്തപുരം∙ നിയമസഭാ അക്രമക്കേസിൽ പ്രതികൾ സെപ്റ്റംബർ 14 നു നേരിട്ടു ഹാജരാകണമെന്നു ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി. മന്ത്രി വി.ശിവൻകുട്ടി, മുൻ മന്ത്രിമാരായ ഇ.പി.ജയരാജൻ, കെ.ടി.ജലീൽ, മുൻ എംഎൽഎമാരായ കെ.അജിത്, കെ.കുഞ്ഞഹമ്മദ്, സി.കെ.സദാശിവൻ എന്നിവരാണു പ്രതികൾ. - Thiruvananthapuram CJM Court | Kerala Assembly Ruckus Case | Kerala Niyamasabha | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ നിയമസഭാ അക്രമക്കേസിൽ പ്രതികൾ സെപ്റ്റംബർ 14 നു നേരിട്ടു ഹാജരാകണമെന്നു ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി. മന്ത്രി വി.ശിവൻകുട്ടി, മുൻ മന്ത്രിമാരായ ഇ.പി.ജയരാജൻ, കെ.ടി.ജലീൽ, മുൻ എംഎൽഎമാരായ കെ.അജിത്, കെ.കുഞ്ഞഹമ്മദ്, സി.കെ.സദാശിവൻ എന്നിവരാണു പ്രതികൾ. ഇവർക്കെതിരായ കുറ്റപത്രം വായിച്ചു കുറ്റം ചുമത്താനാണു നേരിട്ടു ഹാജരാകണമെന്നു കോടതി ആവശ്യപ്പെട്ടത്. ഹാജരാകാനുള്ള അവസാന അവസരമാണെന്നും കോടതി മുന്നറിയിപ്പു നൽകി.

2015 മാർച്ച് 13ന് അന്നത്തെ ധനമന്ത്രി കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നതു തടയാൻ നിയമസഭയിൽ അക്രമം നടത്തി 2.20 ലക്ഷം രൂപയുടെ നഷ്ടം വരുത്തി എന്നാണ് പൊലീസ് കേസ്. കോടതി ആവശ്യപ്പെട്ടാൽ ഹാജരാകാതിരിക്കാൻ ആവില്ലല്ലോയെന്നായിരുന്നു വി.ശിവൻകുട്ടിയുടെ പ്രതികരണം.

ADVERTISEMENT

വിചാരണ കൂടാതെ കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതികളുടെ വിടുതൽ ഹർജി തള്ളിയത് ചോദ്യം ചെയ്തുള്ള റിവിഷൻ ഹർജി സുപ്രീം കോടതിയും തള്ളിയ സാഹചര്യത്തിലാണു വിചാരണക്കോടതി ഉത്തരവ്.

English Summary: Thiruvananthapuram CJM court ordered accused of Kerala Assembly Ruckus Case will present in court directly

ADVERTISEMENT