മന്ത്രിയുടെ മിന്നൽ പരിശോധനയെ തുടർന്നു ശിക്ഷാ നടപടിയുടെ ഭാഗമായി സ്ഥലംമാറ്റിയത് നേരത്തേ സ്ഥലംമാറ്റ പട്ടികയിൽ ഉൾപ്പെട്ട ഡോക്ടറെ. തിരുവല്ല താലൂക്ക് ആശുപത്രിയിലായിരുന്നു കഴിഞ്ഞ ദിവസം മന്ത്രി വീണാ ജോർജിന്റെ മിന്നൽ..Thiruvalla taluk hospital, Thiruvalla taluk hospital Veena George, Veena George Manorama news,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട ∙ മന്ത്രിയുടെ മിന്നൽ പരിശോധനയെ തുടർന്നു ശിക്ഷാ നടപടിയുടെ ഭാഗമായി സ്ഥലംമാറ്റിയത് നേരത്തേ സ്ഥലംമാറ്റ പട്ടികയിൽ ഉൾപ്പെട്ട ഡോക്ടറെ. തിരുവല്ല താലൂക്ക് ആശുപത്രിയിലായിരുന്നു കഴിഞ്ഞ ദിവസം മന്ത്രി വീണാ ജോർജിന്റെ മിന്നൽ പരിശോധന. ആശുപത്രി നടത്തിപ്പിൽ അപാകത ആരോപിച്ചാണു സൂപ്രണ്ട് ഡോ. അജയമോഹനെ ചെങ്ങന്നൂരിലെ ജില്ലാ ആശുപത്രിയിലേക്കു മാറ്റിയത്.

എന്നാൽ, കഴിഞ്ഞ മാസം 28ന് ഇറങ്ങിയ ആരോഗ്യവകുപ്പിലെ അഡ്മിനിസ്ട്രേറ്റീവ് കേഡറിലെ മെഡിക്കൽ ഓഫിസർമാരുടെ ജനറൽ ട്രാൻസ്ഫർ പട്ടികയിൽ ഇദ്ദേഹത്തിന്റെ പേരും ഉൾപ്പെട്ടിരുന്നു. ചെങ്ങന്നൂർ ആശുപത്രിയിലേക്കു തന്നെയായിരുന്നു സ്ഥലംമാറ്റം. പകരം വർക്കലയിൽ നിന്നു ഡോ. ബിജു നെൽസനെ തിരുവല്ലയിലേക്കു നിയമിച്ചതായും പട്ടികയിലുണ്ട്. അദ്ദേഹം ചുമതലയേൽക്കുന്നതു വരെ താൽക്കാലികമായി അജയമോഹൻ തിരുവല്ലയിൽ തുടരുകയായിരുന്നു.

ADVERTISEMENT

മിന്നൽ പരിശോധനയ്ക്കുശേഷം, ഡോ. ബിജു നെൽസനെ അടിയന്തരമായി തിരുവല്ലയിലേക്കു നിയമിക്കുന്നതായും ഡോ. അജയമോഹനെ ചെങ്ങന്നൂരിലേക്കു സ്ഥലംമാറ്റുന്നതായും മന്ത്രി പ്രഖ്യാപിക്കുകയായിരുന്നു.

തിരുവല്ല ആശുപത്രി സൂപ്രണ്ടിനെ ഡപ്യൂട്ടി സൂപ്രണ്ടായി തരംതാഴ്ത്തി ട്രാൻസ്ഫർ ചെയ്തു എന്ന തരത്തിലായിരുന്നു പ്രചാരണം. എന്നാൽ താലൂക്ക് ആശുപത്രിയിൽനിന്ന് ജില്ലാ ആശുപത്രിയിലേക്കുള്ള മാറ്റമായതിനാലാണു പദവി ഡപ്യൂട്ടി സൂപ്രണ്ടിന്റേതായത്. രണ്ടിടത്തും അസിസ്റ്റന്റ് ഡയറക്ടർ തസ്തികയിലാണു നിയമനവും.

ADVERTISEMENT

English Summary: Thiruvalla taluk hospital doctor suspension