കണ്ണൂർ ∙ വിവാദങ്ങൾ സൃഷ്ടിച്ച നിലപാടുമാറ്റങ്ങൾ പലതുണ്ടായെങ്കിലും പാർട്ടിയിൽ തുടങ്ങി, പാർട്ടിയിൽ അവസാനിച്ചതാണു ബർലിൻ കുഞ്ഞനന്തൻ നായരുടെ രാഷ്ട്രീയ ജീവിതം. 1926 നവംബർ 26ന് നാറാത്താണു ജനനം. ചിറക്കൽ രാജാസ് സ്കൂളിൽ പഠിക്കുമ്പോൾ വിദ്യാർഥി പ്രസ്ഥാനത്തിലൂടെ ദേശീയ പ്രസ്ഥാനത്തിലും പിന്നീട് കമ്യൂണിസ്റ്റ് പാർട്ടിയിലും സജീവമായി. | Berlin Kunjananthan Nair | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ ∙ വിവാദങ്ങൾ സൃഷ്ടിച്ച നിലപാടുമാറ്റങ്ങൾ പലതുണ്ടായെങ്കിലും പാർട്ടിയിൽ തുടങ്ങി, പാർട്ടിയിൽ അവസാനിച്ചതാണു ബർലിൻ കുഞ്ഞനന്തൻ നായരുടെ രാഷ്ട്രീയ ജീവിതം. 1926 നവംബർ 26ന് നാറാത്താണു ജനനം. ചിറക്കൽ രാജാസ് സ്കൂളിൽ പഠിക്കുമ്പോൾ വിദ്യാർഥി പ്രസ്ഥാനത്തിലൂടെ ദേശീയ പ്രസ്ഥാനത്തിലും പിന്നീട് കമ്യൂണിസ്റ്റ് പാർട്ടിയിലും സജീവമായി. 1965 മുതൽ ബ്ലിറ്റ്സ് വാരികയുടെ യൂറോപ്യൻ ലേഖകനായി ബർലിൻ കേന്ദ്രീകരിച്ചു പ്രവർത്തിച്ചു. മൂന്നു പതിറ്റാണ്ടിലേറെ അവിടെ കഴിഞ്ഞ ശേഷമാണ് നാട്ടിൽ തിരിച്ചെത്തിയത്. 

സോവിയറ്റ് യൂണിയന്റെ പ്രതാപ കാലത്ത് ബർലിനിൽ പത്രപ്രവർത്തകനായിരുന്ന കുഞ്ഞനന്തൻ നായർ ഇന്ത്യയിലെ പാർട്ടി നേതാക്കൾക്ക്, രാജ്യത്തിനു പുറത്തെ കമ്യൂണിസ്റ്റ് നേതാക്കളുമായി ബന്ധപ്പെടുന്നതിനുള്ള പാലമായിരുന്നു. പാർട്ടിയുടെ ഉയർന്ന ഘടകത്തിലൊന്നും എത്തിയില്ലെങ്കിലും ഉയർന്ന നേതാക്കളുമായുള്ള അടുപ്പത്തിന്റെ തലപ്പൊക്കം പാർട്ടിയിൽ കുഞ്ഞനന്തൻ നായർക്കു ലഭിച്ചിരുന്നു. പിണറായി വിജയനുമായി ഒരുകാലത്ത് നല്ല അടുപ്പമുണ്ടായിരുന്ന കുഞ്ഞനന്തൻ നായർ പിന്നീട് അദ്ദേഹത്തിന്റെ ഏറ്റവും വലിയ വിമർശകനായി മാറി. ആത്മകഥയിലൂടെ നടത്തിയ വിമർശനം അദ്ദേഹത്തിന് പുറത്തേക്കു വഴിയൊരുക്കി. 

ADVERTISEMENT

2009 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനു പിന്തുണ പ്രഖ്യാപിച്ചതോടെ കുഞ്ഞനന്തൻ നായർ പൂർണമായി സിപിഎമ്മിന്റെ എതിർ ചേരിയിലായി. കുഞ്ഞനന്തൻ നായരുടെ നാട്ടിൽ അദ്ദേഹത്തിനെതിരെ പൊതുയോഗം വിളിച്ചു സിപിഎം ജില്ലാ നേതാക്കൾ പ്രസംഗിച്ചു. പരസ്പരമുള്ള വിഴുപ്പലക്കൽ മാനനഷ്ടക്കേസിൽ വരെയെത്തി. സിപിഎം വിമതരുടെ ആശ്രയവും ഉപദേശകനുമായി മാറുന്ന കുഞ്ഞനന്തൻ നായരെയാണു പിന്നീട് കണ്ടത്. മുൻ നക്സലൈറ്റുകളെയും കമ്യൂണിസ്റ്റ് പാർട്ടി വിമതരെയുമെല്ലാം ചേർത്ത് സോഷ്യലിസ്റ്റ് സംവാദ വേദി എന്നൊരു സംഘടനയുമുണ്ടാക്കി. എന്നാൽ ഉദ്ഘാടനത്തിനപ്പുറം സംഘടനയുടെ പ്രവർത്തനം ഉണ്ടായില്ല.

ടി.പി.ചന്ദ്രശേഖരന്റെ മരണശേഷം ആർഎംപിയുടെ രക്ഷാകർതൃത്വം സ്വയം ഏറ്റെടുത്തെങ്കിലും അവിടെയും ഉറച്ചു നിന്നില്ല. 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥിക്കു പിന്തുണ അറിയിച്ചുകൊണ്ട് പാർട്ടിയിലേക്കു മടങ്ങാനുള്ള മോഹം അദ്ദേഹം വ്യക്തമാക്കി. കുഞ്ഞനന്തൻ നായരെ ഒടുവിൽ പാർട്ടി തിരിച്ചെടുത്തു. വീട്ടുപടിക്കൽ മൈക്ക് വച്ച് പ്രസംഗിച്ച നേതാക്കൾ തന്നെ വീട്ടിലെത്തി മഞ്ഞുരുക്കി. നാലു സെന്റ് സ്ഥലവും രണ്ടായിരത്തോളം പുസ്തകങ്ങളും പാർട്ടിക്കു കൈമാറിയാണു കുഞ്ഞനന്തൻ നായർ തിരികെ സ്നേഹം പ്രകടിപ്പിച്ചത്. 

ADVERTISEMENT

കണ്ണൂരിൽ നടന്ന സിപിഎം പാർട്ടി കോൺഗ്രസിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് സംഘാടകർ ക്ഷണിച്ചിരുന്നെങ്കിലും അനാരോഗ്യം മൂലം പങ്കെടുത്തില്ല. പാർട്ടി കോൺഗ്രസിന്റെ ഫണ്ട് ശേഖരണം കുഞ്ഞനന്തൻനായരിൽ നിന്ന് സംഭാവന സ്വീകരിച്ചായിരുന്നു തുടക്കമിട്ടത്.

Content Highlight: Berlin Kunjananthan Nair