തിരുവനന്തപുരം ∙ മുല്ലപ്പെരിയാറിൽ ഉൾപ്പെടെ ജലനിരപ്പ് ഉയരുമ്പോൾ നിർണായക തീരുമാനമെടുക്കാൻ ജലസേചന വകുപ്പിൽ ചീഫ് എൻജിനീയർമാർ ഇല്ല. ആകെ 5 ചീഫ് എൻജിനീയർമാർ ഉള്ളതിൽ 3 പേരുടെ ഒഴിവ് മാസങ്ങളായി നികത്തിയിട്ടില്ല. ഇത് ഉൾപ്പെടെ 360 തസ്തികകളാണ് ഒഴിഞ്ഞു കിടക്കുന്ന‍ത്. | Government of Kerala | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ മുല്ലപ്പെരിയാറിൽ ഉൾപ്പെടെ ജലനിരപ്പ് ഉയരുമ്പോൾ നിർണായക തീരുമാനമെടുക്കാൻ ജലസേചന വകുപ്പിൽ ചീഫ് എൻജിനീയർമാർ ഇല്ല. ആകെ 5 ചീഫ് എൻജിനീയർമാർ ഉള്ളതിൽ 3 പേരുടെ ഒഴിവ് മാസങ്ങളായി നികത്തിയിട്ടില്ല. ഇത് ഉൾപ്പെടെ 360 തസ്തികകളാണ് ഒഴിഞ്ഞു കിടക്കുന്ന‍ത്. അതേസമയം, വകുപ്പിന്റെ ഒട്ടേറെ പദ്ധതികളിൽ പണിയില്ലാതെ കുറെ എൻജിനീയർമാർ ഇരിക്കുന്നു‍ണ്ട്. അവരെ മാറ്റിനിയമിച്ചാൽ തന്നെ പല ഒഴിവുകളും നികത്താം.

ജലസേചന വകുപ്പിന്റെ തലവൻ കൂടിയായ ഭരണവിഭാഗം ചീഫ് എൻജിനീയർ, തിരുവനന്തപുരം മുതൽ ചാലക്കുടി വരെ വകുപ്പിനു കീഴിൽ വരുന്ന ഡാമുകളുടെ ചുമതലയുള്ള പദ്ധതി(2) വിഭാഗം ചീഫ് എൻജിനീയർ, രൂപകൽ‍പന വിഭാഗം ചീഫ് എൻജിനീയർ എന്നിവയാണു നികത്താത്ത മുഖ്യ തസ്തികകൾ. വകുപ്പിലെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കേണ്ടതു ഭരണവിഭാഗം ചീഫ് എൻജിനീയറാണ്. മുല്ലപ്പെരിയാർ ഉൾപ്പെടെ സംസ്ഥാനാന്തര നദീജല‍ വിഷയങ്ങളിൽ നിർണായക തീരുമാനം എടുക്കേണ്ടതും കത്തി‍ടപാടുകൾ നടത്തേണ്ടതും ഈ ഉദ്യോഗസ്ഥനാണ്. നേരത്തേ ഇൗ ചുമതല ഉണ്ടായിരുന്ന ഉദ്യോഗസ്ഥന് ഐഎഎസ് ലഭിച്ചതോടെ മറ്റൊരു വകുപ്പിൽ നിയമനം ലഭിച്ചു. അങ്ങനെയാണ് ഒഴിവു‍ണ്ടായത്.

ADVERTISEMENT

നെയ്യാർ, തെന്മല, ഭൂതത്താൻകെട്ട് ഡാമുകളുടെയും മൂവാറ്റുപുഴ പദ്ധതിയുടെയും മേൽനോട്ടം നടത്തേണ്ടതു പദ്ധതി(2) വിഭാഗം ചീഫ് എൻജിനീയറുടെ ഓഫിസാണ്. തമിഴ്നാ‍ട്ടിൽ നിന്നു കേരളത്തിന് അർഹമാ‍യ ജലം കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ട ചുമതല രൂപകൽ‍പന വിഭാഗം ചീഫ് എൻജിനീയർക്കാണ്. അതിതീവ്ര‍ മഴക്കാലത്തു നിർണായക പങ്കു വഹിക്കേണ്ട ഈ തസ്തികയും നികത്തിയിട്ടില്ല. സ്ഥലംമാറ്റ ഉത്തരവിറക്കേണ്ട ഉന്നത ഉദ്യോഗസ്ഥന്റെ തസ്തിക ഒഴിഞ്ഞു കിടക്കുന്നതിനാൽ സ്ഥാനക്കയറ്റം തീരുമാനിക്കാനുള്ള വകുപ്പുതല പ്രൊ‍മോഷൻ കമ്മിറ്റിയും ചേർന്നിട്ടില്ല. 

English Summary: Key posts in Irrigation department remain vacant