തിരുവനന്തപുരം ∙ രണ്ടാം പിണറായി മന്ത്രിസഭയുടെ പ്രവർത്തനം മെച്ചപ്പെടണമെന്നു സിപിഎം. മന്ത്രിമാരുടെ പ്രവർത്തനം അടക്കം പരിശോധിച്ച് സംസ്ഥാന സെക്രട്ടേറിയറ്റ് തയാറാക്കിയ റിപ്പോർട്ടിലാണ് വിമർശനങ്ങളുള്ളത്. ഇത് ഇന്നു സംസ്ഥാന കമ്മിറ്റി ചർച്ച ചെയ്യും. ഇന്നലെ ആരംഭിച്ച കമ്മിറ്റിയിൽ മന്ത്രിമാർക്കെതിരെ വിമർശനം വന്നു. | Government of Kerala | CPM | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ രണ്ടാം പിണറായി മന്ത്രിസഭയുടെ പ്രവർത്തനം മെച്ചപ്പെടണമെന്നു സിപിഎം. മന്ത്രിമാരുടെ പ്രവർത്തനം അടക്കം പരിശോധിച്ച് സംസ്ഥാന സെക്രട്ടേറിയറ്റ് തയാറാക്കിയ റിപ്പോർട്ടിലാണ് വിമർശനങ്ങളുള്ളത്. ഇത് ഇന്നു സംസ്ഥാന കമ്മിറ്റി ചർച്ച ചെയ്യും. ഇന്നലെ ആരംഭിച്ച കമ്മിറ്റിയിൽ മന്ത്രിമാർക്കെതിരെ വിമർശനം വന്നു.

കേന്ദ്രകമ്മിറ്റി തീരുമാനങ്ങളും സംസ്ഥാനത്തെ പ്രവർത്തന റിപ്പോർട്ടുമാണ് ആദ്യദിവസം കമ്മിറ്റി പരിഗണിച്ചത്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. ചികിത്സ തുടരുന്ന കോടിയേരി ഉച്ചയ്ക്കു ശേഷം പങ്കെടുത്തില്ല.

ADVERTISEMENT

പ്രവർത്തന റിപ്പോർട്ടിലുള്ള ചർച്ചയിൽ മുൻ മന്ത്രി എം.എം.മണി മന്ത്രിമാർക്കെതിരെ ആക്ഷേപം ഉന്നയിച്ചു. പലരും പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ലെന്നായിരുന്നു വിമർശനം. റിപ്പോർട്ടിൽ മന്ത്രിമാരുടെ പേരെടുത്ത് വിമർശിക്കുന്നതായി സൂചനയില്ല. പൊതുവിലുള്ള പോരായ്മകൾ സൂചിപ്പിക്കുന്നതായാണു വിവരം.

ഇതിന്റെ അടിസ്ഥാനത്തിൽ മന്ത്രിസഭയിൽ ചില മാറ്റങ്ങൾ ഉണ്ടാകുമെന്ന പ്രചാരണമുണ്ടെങ്കിലും ഇന്നലത്തെ ചർച്ച ആ സൂചന നൽകുന്നില്ല. അഴിച്ചുപണി അഭ്യൂഹങ്ങൾ നേതൃത്വവും നിഷേധിക്കുന്നു. കോടിയേരിയുടെ അനാരോഗ്യവും പാർട്ടിയെ വലിയ തോതിൽ അലട്ടുകയാണ്. എന്നാൽ പകരം ക്രമീകരണം ആലോചിക്കുന്നില്ല എന്നാണു നേതാക്കൾ അറിയിച്ചത്.

ADVERTISEMENT

English Summary: CPM state committee says pinarayi vijayan government needs to improve