കാസർകോട് ∙ ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കാനെത്തിയ മന്ത്രി വീണാ ജോർജിനു നേരെ വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ യുവജന സംഘടനകൾ. ജില്ലാ ആശുപത്രിയിൽ സ്പെഷൽ ന്യൂബോൺ കെയർ യൂണിറ്റ് ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി വീണാ ജോർജിനു നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടി. | Kasaragod | Veena George | Youth League | black flag protest | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാസർകോട് ∙ ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കാനെത്തിയ മന്ത്രി വീണാ ജോർജിനു നേരെ വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ യുവജന സംഘടനകൾ. ജില്ലാ ആശുപത്രിയിൽ സ്പെഷൽ ന്യൂബോൺ കെയർ യൂണിറ്റ് ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി വീണാ ജോർജിനു നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടി.

കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുന്നതിനിടെ ഡിവൈഎഫ്ഐ, സിപിഎം പ്രവർത്തകർ ചേർന്നു മർദിച്ചു. മർദനത്തിൽ പരുക്കേറ്റ 2 യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാഞ്ഞങ്ങാട്ടെ അമ്മയും കുഞ്ഞും ആശുപത്രി പ്രവർത്തനം തുടങ്ങാത്തതിൽ പ്രതിഷേധിച്ചായിരുന്നു യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം. 10 യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു. 

ADVERTISEMENT

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ പരിപാടിയുടെ നോട്ടിസിൽ തന്റെ പേരില്ലെന്നു ചൂണ്ടിക്കാട്ടി രാജ്മോഹൻ ഉണ്ണിത്താൻ എംപി പരിപാടി ബഹിഷ്കരിച്ചു. മന്ത്രിക്കെതിരെ പ്രതിഷേധിക്കാനെത്തിയ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബി.പി.പ്രദീപിനെ പൊലീസ് പിടികൂടി ആശുപത്രിയിലെ ഫിസിയോ തെറപ്പി മുറിയിൽ പൂട്ടിയിട്ടു. യൂത്ത് ലീഗ് പ്രവർത്തകർ മൊഗ്രാൽ പുത്തൂരിലും കാഞ്ഞങ്ങാട്ടും മന്ത്രിയെ കരിങ്കൊടി കാണിച്ചു. 

English Summary: Youth League Black Flag protest against Minister Veena George