കൊച്ചി ∙ ദൗർലഭ്യവും വിലവർധനയും പരിഹരിക്കാൻ കേന്ദ്രം 38 ലക്ഷം ടൺ പരിപ്പു വർഗങ്ങൾ വിപണിയിലിറക്കുന്നു. ഇറക്കുമതി വൈകുമെന്നതിനാൽ സർക്കാരിന്റെ പക്കലുള്ള കരുതൽ ശേഖരം വിപണിയിലിറക്കി വില പിടിച്ചു നിർത്താനാണു ശ്രമം. പൂഴ്ത്തിവയ്പു തടയാൻ അവശ്യസാധന നിയമപ്രകാരം | Dal | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ദൗർലഭ്യവും വിലവർധനയും പരിഹരിക്കാൻ കേന്ദ്രം 38 ലക്ഷം ടൺ പരിപ്പു വർഗങ്ങൾ വിപണിയിലിറക്കുന്നു. ഇറക്കുമതി വൈകുമെന്നതിനാൽ സർക്കാരിന്റെ പക്കലുള്ള കരുതൽ ശേഖരം വിപണിയിലിറക്കി വില പിടിച്ചു നിർത്താനാണു ശ്രമം. പൂഴ്ത്തിവയ്പു തടയാൻ അവശ്യസാധന നിയമപ്രകാരം കർശന നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാരുകൾക്കു കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. ആഴ്ച തോറും സ്റ്റോക്ക് വിവരങ്ങൾ ശേഖരിച്ചു മന്ത്രാലയത്തിന്റെ പോർട്ടലിൽ രേഖപ്പെടുത്താനാണു നിർദേശം. 

ഉഴുന്നിനും തുവരപ്പരിപ്പിനും രണ്ടാഴ്ചയ്ക്കുള്ളിൽ 15 – 25 രൂപയുടെ വർധനയുണ്ടായി. രണ്ടാഴ്ച മുൻപ് ഒരു കിലോഗ്രാം ഉഴുന്നിനു ശരാശരി 108 രൂപയായിരുന്നു മൊത്ത വില. ചില്ലറ വില 115 –120 രൂപ. ഇപ്പോൾ, മൊത്ത വില 123 രൂപ. ചില്ലറ വില 130 – 140 രൂപ. മൊത്ത വില 94 രൂപയും ചില്ലറ വില 100 – 105 രൂപയുമായിരുന്ന തുവരപ്പരിപ്പിന് ഇപ്പോൾ വില യഥാക്രമം 117 രൂപ, 125 – 130 രൂപയാണ്. ഉൽപാദനം കുറഞ്ഞതാണു വിലക്കയറ്റത്തിനുള്ള പ്രധാന കാരണം.

ADVERTISEMENT

English Summary: Action to solve dal shortage in market