ന്യൂഡൽഹി ∙ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (പിഎംഎൽഎ) വ്യവസ്ഥകൾ ശരിവച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയെ മുൻ ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ് വിമർശിച്ചു. മനോരമ ന്യൂസ് സംഘടിപ്പിച്ച '75ലെ ഇന്ത്യ' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണ പൊലീസ് കേസുകളിൽ ഒരാളെ അറസ്റ്റ് ചെയ്താൽ | Justice Kurian Joseph | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (പിഎംഎൽഎ) വ്യവസ്ഥകൾ ശരിവച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയെ മുൻ ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ് വിമർശിച്ചു. മനോരമ ന്യൂസ് സംഘടിപ്പിച്ച '75ലെ ഇന്ത്യ' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാധാരണ പൊലീസ് കേസുകളിൽ ഒരാളെ അറസ്റ്റ് ചെയ്താൽ എഫ്ഐആറിന്റെ പകർപ്പ് നൽകേണ്ടതുണ്ട്, എന്നാൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിഎംഎൽഎ അനുസരിച്ചെടുക്കുന്ന കേസിൽ ഇത് ആവശ്യമില്ലെന്നാണു വ്യവസ്ഥ. ഇത് സുപ്രീം കോടതി ശരിവച്ചതിനെയാണു ജസ്റ്റിസ് കുര്യൻ ജോസഫ് വിമർശിച്ചത്.

ADVERTISEMENT

40 വർഷത്തോളമായി നീതിന്യായവ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രവർത്തിച്ചയാളെന്ന നിലയിൽ ഇതെന്തു നീതിയെന്നു മനസ്സിലാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരാളെ കേൾക്കാതെ ജയിലിൽ ഇടാൻ കഴിയുമെന്നു പറയുന്നു. ഇതെന്തു തരം നീതിയാണെന്നു ചിന്തിക്കാൻ പോലുമാകുന്നില്ല. ജുഡീഷ്യറിയിൽ ഗൗരവമായ വീഴ്ചകൾ കാണുന്നുണ്ട്. വീഴ്ചകളുടെ കാരണം പുഴുക്കുത്തുകളാണോയെന്നത് എല്ലാവരും പരിശോധിക്കണം. തിരുത്തലുകളുണ്ടായില്ലെങ്കിൽ രാജ്യത്ത് വലിയ അപകടങ്ങളുണ്ടാകും. ഭരണഘടനാപരമായ അവകാശങ്ങൾ പൗരനു ലഭിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താനുള്ള കടമ ഭരണഘടനാ കോടതികൾക്കുണ്ട്. 

ഭരണഘടനാപരമായ അവകാശങ്ങളുമായി ബന്ധപ്പെട്ട് പൗരസംഘടനകൾക്ക് കുറച്ചുനാളുകളായി കോടതിയിൽ പോകാൻ പേടിയാണ്. കോടതികൾ ആത്മപരിശോധനയ്ക്കു തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.

ADVERTISEMENT

English Summary: Justice Kurian Joseph against supreme court verdict on pmla