തിരുവനന്തപുരം ∙ ലോകായുക്തയുടെ ചിറക് അരിയുന്ന ഭേദഗതി ബില്ലിനെ മന്ത്രിസഭയിൽ സിപിഐ മന്ത്രിമാർ എതിർത്തു. ഓർഡിനൻസിലെ വ്യവസ്ഥകളിൽ മാറ്റം വരുത്തി ബിൽ തയാറാക്കുന്നതു നിയമ പ്രശ്‌നത്തിന് ഇടയാക്കുമെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയതോടെ മന്ത്രിമാർ സമ്മതം മൂളി.... CPI Ministers Oppose Lokayukta Ordinance in Cabinet, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ലോകായുക്തയുടെ ചിറക് അരിയുന്ന ഭേദഗതി ബില്ലിനെ മന്ത്രിസഭയിൽ സിപിഐ മന്ത്രിമാർ എതിർത്തു. ഓർഡിനൻസിലെ വ്യവസ്ഥകളിൽ മാറ്റം വരുത്തി ബിൽ  തയാറാക്കുന്നതു നിയമ പ്രശ്‌നത്തിന് ഇടയാക്കുമെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയതോടെ മന്ത്രിമാർ സമ്മതം മൂളി.

ലോകായുക്ത വിധി അന്തിമമായി അംഗീകരിക്കുന്നതിനു പകരം അപ്പീൽ അധികാരിയായി മുഖ്യമന്ത്രി, ഗവർണർ, സർക്കാർ എന്നിവരെ നിശ്ചയിച്ചുള്ള  ഭേദഗതിയെയാണ് സിപിഐ മന്ത്രിമാർ എതിർത്തത്. അപ്പീൽ അധികാരിയായി സിപിഐ പ്രതിനിധി കൂടി ഉൾപ്പെടുന്ന സമിതിക്കായി നിയമസഭയിൽ ബിൽ അവതരിപ്പിക്കുമ്പോൾ ഔദ്യോഗിക ഭേദഗതിയായി കൊണ്ടുവരാമെന്നാണ് പാർട്ടിക്കു ലഭിച്ച വാഗ്ദാനം.  

ADVERTISEMENT

അഞ്ചംഗ അപ്പീൽ സമിതി ലോകായുക്തയുടെ അന്തിമ വിധി പരിശോധിക്കണമെന്ന ആവശ്യമായിരിക്കും സിപിഐ നിയമസഭയിൽ ഉന്നയിക്കുക. സമിതിയിൽ മുഖ്യമന്ത്രി, സ്പീക്കർ, പ്രതിപക്ഷ നേതാവ്, റവന്യു, നിയമ മന്ത്രിമാർ എന്നിവരുണ്ടാകും. പ്രതിപക്ഷ നേതാവുണ്ടെങ്കിലും ഭൂരിപക്ഷ അഭിപ്രായത്തിനായിരിക്കും മുൻതൂക്കം.  

മന്ത്രിസഭാ യോഗത്തിനു മുൻപു മന്ത്രി കെ.രാജന്റെ ചേംബറിൽ യോഗം ചേർന്ന സിപിഐ മന്ത്രിമാർ ഭേദഗതിയെ എതിർക്കാൻ തീരുമാനിച്ചിരുന്നു. ഓൺലൈൻ മന്ത്രിസഭാ യോഗത്തിൽ ബില്ലിന്റെ കരട് അവതരിപ്പിച്ചപ്പോൾ രാജൻ എതിർപ്പ് അറിയിച്ചു. പി.പ്രസാദ് പിന്തുണച്ചു. സിപിഐയുടെ വാദം മുഖ്യമന്ത്രി പിണറായി വിജയൻ ശ്രദ്ധിച്ചു കേട്ടു.

കെ.ടി.ജലീൽ
ADVERTISEMENT

മുൻപുണ്ടായിരുന്ന ഓർഡിനൻസിലെ വ്യവസ്ഥകൾ ഉൾപ്പെടുന്ന കരടു ബിൽ അല്ലെങ്കിൽ ഓർഡിനൻസ് റദ്ദായശേഷം ബിൽ കൊണ്ടുവരുന്നതു വരെ അതിനു നിയമ പ്രാബല്യം ലഭിക്കില്ലെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതടക്കം റദ്ദായ 11 ഓർഡിനൻസുകൾക്കു പകരമുള്ള ബില്ലുകളാണ് മന്ത്രിസഭ അംഗീകരിച്ചത്. 

English Summary: CPI Ministers express displeasure on Lokayukta Ordinance in Cabinet meeting