തിരുവനന്തപുരം∙ ഫെഡറൽ തത്വങ്ങൾ നിലനിർത്തി മാത്രമേ എല്ലാ വൈവിധ്യങ്ങളും ഉൾക്കൊള്ളുന്ന രാജ്യമെന്ന ‌സ്വാതന്ത്ര്യ സമരസേനാനികളുടെ സ്വപ്നം സാക്ഷാത്കരിക്കാൻ കഴിയൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സെൻട്രൽ സ്റ്റേഡിയത്തിൽ സ്വാതന്ത്ര്യദിനാഘോഷ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. | Pinarayi Vijayan | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ഫെഡറൽ തത്വങ്ങൾ നിലനിർത്തി മാത്രമേ എല്ലാ വൈവിധ്യങ്ങളും ഉൾക്കൊള്ളുന്ന രാജ്യമെന്ന ‌സ്വാതന്ത്ര്യ സമരസേനാനികളുടെ സ്വപ്നം സാക്ഷാത്കരിക്കാൻ കഴിയൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സെൻട്രൽ സ്റ്റേഡിയത്തിൽ സ്വാതന്ത്ര്യദിനാഘോഷ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

ഫെഡറലിസം രാജ്യത്തിന്റെ നിലനിൽപിന്റെ അടിസ്ഥാന ഘടകമാണ്. സാമ്പത്തികരംഗത്ത് ഉൾപ്പെടെ ഈ നിലപാടിൽ മുന്നോട്ടുപോകേണ്ടതുണ്ട്. ശക്തമായ കേന്ദ്രം, സംതൃപ്തമായ സംസ്ഥാനങ്ങൾ, പ്രാദേശിക സർക്കാരുകളായി മാറുന്ന തദ്ദേശ സ്ഥാപനങ്ങൾ എന്നിവ ഫെഡറൽ സംവിധാനത്തിന്റെ കരുത്തുറ്റ അടിത്തറയാണ്. സ്വാതന്ത്ര്യ പ്രസ്ഥാനം മതവിശ്വാസികളും അല്ലാത്തവരും ഉൾക്കൊള്ളുന്ന ജനമുന്നേറ്റമായിരുന്നു. അതിന്റെ കരുത്താണു മതനിരപേക്ഷതയുടെ അടിസ്ഥാന കാഴ്ചപ്പാടുകൾ ഭരണഘടനയ്ക്കു സംഭാവന ചെയ്തത്. അതു മറന്നുകൊണ്ട് സ്വീകരിക്കുന്ന ഏതു നിലപാടും രാജ്യത്തിനായി പൊരുതിയവരുടെ സ്വപ്നങ്ങളെ തല്ലിക്കെടുത്തുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ADVERTISEMENT

ദേശീയപതാക ഉയർത്തിയ മുഖ്യമന്ത്രി വിവിധ സേനാ വിഭാഗങ്ങളുടെ പരേഡിൽ അഭിവാദ്യം സ്വീകരിച്ചു. സായുധ, ഇതര സേനാ വിഭാഗങ്ങളിലെ 26 പ്ലറ്റൂണുകൾ പരേഡിൽ അണിനിരന്നു. രാഷ്ട്രപതിയുടെ മെഡലുകളും വിവിധ വിഭാഗങ്ങളിലായി മികച്ച സേവനത്തിനുള്ള അവാർഡുകളും മുഖ്യമന്ത്രി സമ്മാനിച്ചു. മന്ത്രിമാരായ വി.ശിവൻകുട്ടി, ആന്റണി രാജു, ജി.ആർ.അനിൽ, ചീഫ് സെക്രട്ടറി ഡോ. വി.പി.ജോയി, ജില്ലയിലെ എംപിമാർ, എംഎൽഎമാർ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

English Summary: Independence day speech by chief minister pinarayi vijayan