പേരാമ്പ്ര∙ പന്തിരിക്കര സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ ഇർഷാദിന്റെ മരണവുമായി ബന്ധപ്പെട്ട് മുഖ്യപ്രതികളുടെ പാസ്പോർട്ട് റദ്ദാക്കാൻ അന്വേഷണ സംഘം ശുപാർശ നൽകി. റെഡ്കോർണർ നോട്ടിസ് പുറപ്പെടുവിക്കുന്ന നടപടിക്രമങ്ങളുടെ ഭാഗമായാണു പാസ്പോർട്ട് റദ്ദാക്കുന്നത്.‌‌ ഇർഷാദിനെ തട്ടിക്കൊണ്ടു പോകാൻ | Crime News | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പേരാമ്പ്ര∙ പന്തിരിക്കര സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ ഇർഷാദിന്റെ മരണവുമായി ബന്ധപ്പെട്ട് മുഖ്യപ്രതികളുടെ പാസ്പോർട്ട് റദ്ദാക്കാൻ അന്വേഷണ സംഘം ശുപാർശ നൽകി. റെഡ്കോർണർ നോട്ടിസ് പുറപ്പെടുവിക്കുന്ന നടപടിക്രമങ്ങളുടെ ഭാഗമായാണു പാസ്പോർട്ട് റദ്ദാക്കുന്നത്.‌‌ 

ഇർഷാദിനെ തട്ടിക്കൊണ്ടു പോകാൻ ഗൂഢാലോചന നടത്തിയെന്നു കരുതപ്പെടുന്ന കൈതപ്പൊയിൽ സ്വദേശി മുഹമ്മദ് സ്വാലിഹ്, സഹോദരൻ ഷംനാദ്, കുന്നമംഗലം സ്വദേശി ഉനൈസ് എന്നിവർക്കെതിരെ റെഡ്കോർണർ നോട്ടിസ് പുറപ്പെടുവിക്കാൻ തീരുമാനിച്ചിരുന്നു. രാജ്യാന്തര അന്വേഷണ ഏജൻസിയായ ഇന്റർപോളിന്റെ സഹായത്തോടെ പ്രതികളെ വിദേശത്തു നിന്നു നാട്ടിലെത്തിക്കാനുള്ള  ശ്രമത്തിന്റെ ഭാഗമായാണു റെഡ്കോർണർ നോട്ടിസ് നൽകുന്നത്. 

ADVERTISEMENT

കേസിൽ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയ സ്വർണം പേരാമ്പ്ര ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി. പ്രധാന പ്രതി മുഹമ്മദ് സ്വാലിഹ് ദുബായിൽ നിന്ന് ഇർഷാദ് വശം കൊടുത്തയച്ച സ്വർണമാണിത്. 

ഇർഷാദിന്റെ സുഹൃത്ത് ഷമീറും കൂട്ടാളികളും ഈ സ്വർണം കൈക്കലാക്കി പാറക്കടവിലെ സ്വർണപ്പണിക്കാരൻ വഴി രൂപമാറ്റം വരുത്തിയിരുന്നു. തുടർന്നു പാനൂരിലെ സ്വർണക്കടയിൽ വിറ്റ 910 ഗ്രാം സ്വർണമാണ് അന്വേഷണ സംഘം കണ്ടെത്തിയത്. 

ADVERTISEMENT

കേസിൽ ഏതാനും പ്രതികളെക്കൂടി പിടികിട്ടാനുണ്ട്. റിമാൻഡിൽ കഴിയുന്ന പ്രതികളെ ചോദ്യം ചെയ്യാൻ പൊലീസ് കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ ഇന്നു പേരാമ്പ്ര കോടതിയിൽ സമർപ്പിക്കും. 

English Summary: Irshad death case investigation