തിരുവനന്തപുരം∙ ദുരിതരോഗത്തിന്റെ പിടിയിൽനിന്നു മകനെ മോചിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ പോരാട്ടം തുടരുകയാണ് മുരുക്കുംപുഴ മുണ്ടയ്ക്കൽ വത്സല ഭവനിൽ ഷിബിൻ. തിയറ്റർ ജീവനക്കാരനായ ഷിബിന്റെയും താരയുടെയും ... Cancer, Financial help, Manorama News, Manorama Online, Malayalam News, Manorama Online News, Malayala Manorama, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ദുരിതരോഗത്തിന്റെ പിടിയിൽനിന്നു മകനെ മോചിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ പോരാട്ടം തുടരുകയാണ് മുരുക്കുംപുഴ മുണ്ടയ്ക്കൽ വത്സല ഭവനിൽ ഷിബിൻ. തിയറ്റർ ജീവനക്കാരനായ ഷിബിന്റെയും താരയുടെയും മകനായ അഭയ് (11) കാൻസർ ബാധിതനാണ്. രണ്ടു വർഷം മുൻപാണു രോഗം സ്ഥിരീകരിച്ചത്. വൃഷണങ്ങളിൽ കാൻസർ ബാധിച്ച കുട്ടിയെ വെല്ലൂരിൽ എത്തിച്ചപ്പോഴാണ് മജ്ജയിലേക്കു രോഗം പടർന്നതായി അറിയുന്നത്. നാട്ടുകാരുടെയും സുമനസ്സുകളുടെയും സഹായത്തോടെ 32 ലക്ഷത്തോളം രൂപ കണ്ടെത്തി ആദ്യ ശസ്ത്രക്രിയ നടത്തി. ഇനി മജ്ജ മാറ്റിവയ്ക്കണം. അതിനായി 30 ലക്ഷത്തോളം രൂപ വേണം. 

കരൾ ചുരുങ്ങുന്ന രോഗത്തെത്തുടർന്ന് ഷിബിൻ ചികിത്സയിലാണ്. നഴ്സായിരുന്ന താരയ്ക്കും കാൻസർ ബാധിച്ചെങ്കിലും പിന്നീടു ഭേദമായി. ഇതിനിടെ ഇരുവർക്കും വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റു. അതോടെ താരയ്ക്കു ജോലി അവസാനിപ്പിക്കേണ്ടിവന്നു. അഭയിന്റെ അനുജത്തി അൻവിത ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ്. കുടുംബം ഇപ്പോൾ കൊല്ലം കിളികൊല്ലൂരിൽ വാടകയ്ക്ക് താമസിക്കുകയാണ്. ചികിത്സാ സഹായത്തിനു കൗൺസിലറുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിച്ചു. താര ഷിബിന്റെ പേരിൽ ഫെഡറൽ ബാങ്കിന്റെ ഉമയനല്ലൂർ ശാഖയിൽ അക്കൗണ്ട് തുടങ്ങി. നമ്പർ: 12730100252723. ഐഎഫ്എസ്‌സി: FDRL0001273. ഗൂഗിൾ പേ: 81379 65672.

ADVERTISEMENT

English Summary: Abhay seeking help for Cancer treatment