കൊച്ചി ∙ ഭീകര സംഘടനകളുമായി പോപ്പുലർ ഫ്രണ്ടിനും പ്രതികൾക്കും ബന്ധമുണ്ടെന്ന ആരോപണത്തെ പ്രതിഭാഗം എതിർത്തു. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ കെട്ടിച്ചമച്ച കേസാണിതെന്നും പ്രതികൾക്കു ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നു തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു. എന്നാൽ, വ്യക്തമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ഭീകര സംഘടനകളുമായി പോപ്പുലർ ഫ്രണ്ടിനും പ്രതികൾക്കും ബന്ധമുണ്ടെന്ന ആരോപണത്തെ പ്രതിഭാഗം എതിർത്തു. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ കെട്ടിച്ചമച്ച കേസാണിതെന്നും പ്രതികൾക്കു ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നു തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു. എന്നാൽ, വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം മുന്നോട്ടുപോകുന്നതെന്ന് എൻഐഎ അറിയിച്ചു. 

കലാപവും അക്രമവും അഴിച്ചുവിട്ടു ചോരപ്പുഴ ഒഴുക്കാനുള്ള ഗൂഢപദ്ധതിയാണു പ്രതികൾ ആസൂത്രണം ചെയ്തതെന്ന ഗുരുതരമായ ആരോപണം കസ്റ്റ‍‍ഡി അപേക്ഷയിലും എൻഐഎ ആവർത്തിച്ചു. ഈ ഗൂഢപദ്ധതി പുറത്തു കൊണ്ടുവരാതെ രക്തച്ചൊരിച്ചിൽ തടയാൻ കഴിയില്ല. ഇവരുടെ നീക്കങ്ങളെക്കുറിച്ചു പൊതുസമൂഹത്തെ അറിയിക്കേണ്ടതുണ്ട്, എന്നാൽ മാത്രമേ ഭീകരനീക്കങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാൻ കഴിയൂയെന്നും എൻഐഎ വാദിച്ചു. സമീപകാലത്ത് പാലക്കാട്ടും ആലപ്പുഴയിലും നടന്ന കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് എൻഐഎയുടെ വിശദീകരണം.

ADVERTISEMENT

പ്രതികളുടെ താമസ സ്ഥലങ്ങളിൽ കണ്ടെത്തിയ രേഖകൾ ഗൂഢാലോചനയ്ക്കു തെളിവാണ്. ഇതെപ്പറ്റി വിശദമായ അന്വേഷണം വേണമെന്നും പ്രതികളിൽ നിന്നു പിടിച്ചെടുത്ത ഡിജിറ്റൽ രേഖകൾ ഫൊറൻസിക് പരിശോധനയ്ക്ക് അയയ്ക്കുമെന്നും എൻഐഎ ബോധിപ്പിച്ചു.

അതിനിടെ, കോടതി പരിസരത്തു പ്രതികൾ മുദ്രാവാക്യം മുഴക്കി. വിലങ്ങ് വച്ചാണു കോടതിയിലേക്കു കൊണ്ടുവന്നത്. ഇതു നിയമവിരുദ്ധമാണെന്നും സുപ്രീം കോടതിയുടെ മാർഗ നിർദേശങ്ങൾക്കു വിരുദ്ധമാണെന്നും പ്രതിഭാഗം കോടതിയിൽ ചൂണ്ടിക്കാട്ടി. മതിയായ കാരണങ്ങളുണ്ടെങ്കിലേ വിലങ്ങ് അണിയിക്കാവൂ എന്നു കോടതി നിർദേശിച്ചു. പ്രതികളെ ചോദ്യം ചെയ്യുന്നതു സുപ്രീം കോടതിയുടെ മാർഗനിർദേശം അനുസരിച്ചായിരിക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചു.

ADVERTISEMENT

അമിത് ഷായ്ക്കും നരേന്ദ്ര മോദിക്കും പോപ്പുലർ ഫ്രണ്ടിനെ തകർക്കാൻ കഴിയില്ലെന്നും ആർഎസ്എസിന്റെ നാശം തുടങ്ങിയെന്നും പ്രതികൾ മാധ്യമങ്ങളോടു വിളിച്ചുപറഞ്ഞു. അതേസമയം, ഡൽഹിയിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് ഡൽഹി പ്രസിഡന്റ് പർവേസ് അഹമ്മദ്, ജനറൽ സെക്രട്ടറി മുഹമ്മദ് ഇല്യാസ്, ഓഫിസ് സെക്രട്ടറി അബ്ദുൽ മുഖീത് എന്നിവരെ ഡൽഹി കോടതി 7 ദിവസത്തെ കസ്റ്റഡിയിൽ വിട്ടു.

‘ഓപ്പറേഷൻ ഒക്ടോപസ്’ 

ADVERTISEMENT

ദേശീയ അന്വേഷണ ഏജൻസി (എൻഐഎ), ഇഡി എന്നീ കേന്ദ്ര ഏജൻസികൾ പോപ്പുലർ ഫ്രണ്ടിനെതിരെ നടത്തിയ അന്വേഷണ ദൗത്യത്തിന്റെ പേര് ‘ഓപ്പറേഷൻ ഒക്ടോപസ്’. സംസ്ഥാന പൊലീസിന്റെ തീവ്രവാദ വിരുദ്ധ സേനകളും ദൗത്യത്തിൽ പങ്കെടുത്തു. കഴിഞ്ഞ ഏതാനും വർഷമായി രാജ്യത്ത് ആഭ്യന്തര യുദ്ധത്തിനു സമാനമായ സംഘർഷമുണ്ടാക്കാൻ സംഘടന തയാറെടുക്കുകയായിരുന്നുവെന്നു സൂചിപ്പിക്കുന്ന വിവരങ്ങൾ റെയ്ഡിൽ ലഭിച്ചിട്ടുണ്ട്.  സംഘർഷങ്ങളുണ്ടാക്കാൻ 151 തരത്തിലുള്ള പ്രതിഷേധ രീതികൾക്കു രൂപം നൽകിയെന്നും എൻഐഎ വൃത്തങ്ങൾ പറഞ്ഞു.

English Summary: PFI leaders in court