ഈ വർഷം സെപ്റ്റംബർ 16 വരെ കേരളത്തിൽ 21 പേർ പേവിഷബാധയേറ്റു മരിച്ചതായി ജസ്റ്റിസ് എസ്.സിരിജഗൻ സമിതി സുപ്രീം കോടതിയെ അറിയിച്ചു. ഇതിൽ 3 പേർ കുട്ടികളാണ്. 12 കേസുകൾ മാത്രമാണ് ലാബ് പരിശോധനയിൽ സ്ഥിരീകരിച്ചത്...Dog bite deaths in Kerala, Dog bite deaths in Kerala Manorama news,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഈ വർഷം സെപ്റ്റംബർ 16 വരെ കേരളത്തിൽ 21 പേർ പേവിഷബാധയേറ്റു മരിച്ചതായി ജസ്റ്റിസ് എസ്.സിരിജഗൻ സമിതി സുപ്രീം കോടതിയെ അറിയിച്ചു. ഇതിൽ 3 പേർ കുട്ടികളാണ്. 12 കേസുകൾ മാത്രമാണ് ലാബ് പരിശോധനയിൽ സ്ഥിരീകരിച്ചത്. ബാക്കിയുള്ളവ മറ്റു സാഹചര്യങ്ങൾ പരിശോധിച്ചാണു സ്ഥിരീകരിച്ചത്. 

മരിച്ചവരിൽ 6 പേർ പേവിഷബാധയ്ക്കെതിരെയുള്ള ആന്റി റേബീസ് സീറവും (ഇമ്യൂണോഗ്ലോബുലിൻ) ആന്റി റേബീസ് വാക്സീനും സ്വീകരിച്ചു. മറ്റുള്ളവർ നായകടി മൂലമുള്ള മുറിവ് അവഗണിച്ചെന്നും റിപ്പോർട്ടിലുണ്ട്. കേരളത്തിലെ തെരുവുനായ പ്രശ്നം സുപ്രീം കോടതി 28നു പരിഗണിക്കാനിരിക്കെയാണ് സമിതി റിപ്പോർട്ട് നൽകിയത്. 

ADVERTISEMENT

റിപ്പോർട്ടിലെ മറ്റു വിവരങ്ങൾ

∙ നായകടി കൂടുന്നു 

ADVERTISEMENT

കഴിഞ്ഞ 5 വർഷത്തിനിടെ സർക്കാർ ആശുപത്രികളിൽ റിപ്പോർട്ട് ചെയ്ത നായകടി കേസുകളിൽ വർധനയുണ്ട്. 2017 ൽ 1.35 ലക്ഷമായിരുന്നത് 2021 ൽ 2.21 ലക്ഷമായി. 2022 ഓഗസ്റ്റ് വരെ മാത്രം 1.96 ലക്ഷം കേസുകൾ. 

സംസ്ഥാനത്ത് ഏറ്റവുമധികം നായകടി കേസ് തിരുവനന്തപുരത്താണ് – 27,343. പാലക്കാട് (22,782), കൊല്ലം (21,692), തൃശൂർ (20,664) എന്നിവിടങ്ങളിലും കൂടുതലാണ്. ഏറ്റവും കുറവ് വയനാട് (6351), ഇടുക്കി (5494) എന്നിവിടങ്ങളിലാണ്. 

ADVERTISEMENT

∙ നായ്ക്കൾ പെരുകുന്നു 

2019 ലെ ലൈവ്‌സ്റ്റോക്ക് സെൻസസ് പ്രകാരം കേരളത്തിൽ 2.89 ലക്ഷം തെരുവുനായ്ക്കളുണ്ട്. കൊല്ലം ജില്ലയിലാണ് കൂടുതൽ തെരുവുനായ്ക്കളുള്ളത് – 50,869. തിരുവനന്തപുരമാണ് തൊട്ടുപിന്നിൽ – 47,829. ഏറ്റവും കുറവ് വയനാട്ടിൽ – 6907. 

English Summary: Dog bite deaths in Kerala