കാർ തടഞ്ഞുനിർത്തി കുടുംബത്തെ മർദിച്ചത് അന്വേഷിക്കാനെത്തിയ പൊലീസുകാരെ ആക്രമിച്ച കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സംഘവും അറസ്റ്റിൽ. കല‍ഞ്ഞൂർ ഇടത്തറ ബ്രാഞ്ച് സെക്രട്ടറി ഇ.രാജീവ് (45), കൊട്ടന്തറ സ്വദേശികളായ സാബി (43), അലൻ (24) എന്നിവരാണ്... CPM Konni, CPM polie attack news, CPM Pathanamthitta

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോന്നി ∙ കാർ തടഞ്ഞുനിർത്തി കുടുംബത്തെ മർദിച്ചത് അന്വേഷിക്കാനെത്തിയ പൊലീസുകാരെ ആക്രമിച്ച കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സംഘവും അറസ്റ്റിൽ. കല‍ഞ്ഞൂർ ഇടത്തറ ബ്രാഞ്ച് സെക്രട്ടറി ഇ.രാജീവ് (45), കൊട്ടന്തറ സ്വദേശികളായ സാബി (43), അലൻ (24) എന്നിവരാണ് അറസ്റ്റിലായത്. ഇവർ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. 

ഇന്നലെ ഉച്ചയ്ക്ക് 2നാണു സംഭവം. വിദേശത്തുനിന്നെത്തിയ മുറിഞ്ഞകൽ സാംസൺ കോട്ടേജിൽ അനു ജോർജിനെ കൂട്ടിക്കൊണ്ടുവരികയായിരുന്ന കാറിനു നേരെയാണ് ആക്രമണമുണ്ടായത്. ഇവർക്കു മുന്നിൽ രാജീവും സാബിയും സഞ്ചരിച്ച കാർ ഇടത്തറ ജംക്‌ഷനിൽ വച്ച് പെട്ടെന്നു പിന്നിലേക്കെടുത്തു. ഈ സമയം അനുവും കുടുംബവും സഞ്ചരിച്ച കാർ ഹോൺ മുഴക്കിയതാണു രാജീവിനെ ചൊടിപ്പിച്ചത്. വാക്കുതർക്കമായതോടെ അലനെയും വിളിച്ചുവരുത്തി. തുടർന്ന് അനുവിനെയും മാതാവ് മിനിയെയും കാറിലുണ്ടായിരുന്ന സഹായി ശ്രീനാഥിനെയും മർദിച്ചു. 

ADVERTISEMENT

നാട്ടുകാർ അറിയിച്ചതനുസരിച്ച് കൂടൽ സ്റ്റേഷനിൽനിന്ന് എത്തിയ ജിഡി ചാർജ് ഫിറോസ്, സിപിഒ അരുൺ എന്നിവർക്കു നേരെയും ആക്രമണമുണ്ടായി. ഇവരുടെ യൂണിഫോം വലിച്ചുകീറി മർദിച്ചു. 

ADVERTISEMENT

English summary: CPM branch secretary arrested for attack police