കൊച്ചി∙ പോപ്പുലർ ഫ്രണ്ടിന്റെ ഹർത്താലിനിടെ ബസുകൾക്കു നേരെയുണ്ടായ ആക്രമണത്തിൽ നേരിട്ട നാശനഷ്ടങ്ങൾക്ക് 5.06 കോടി രൂപ നഷ്ടപരിഹാരം തേടി കെഎസ്ആർടിസി ഹൈക്കോടതിയെ സമീപിച്ചു. ഹർത്താൽ ആഹ്വാനം നടത്തിയവരിൽ നിന്നു നഷ്ടം ഈടാക്കി നൽകണമെന്നാണ് ആവശ്യം.... Hartal, KSRTC

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ പോപ്പുലർ ഫ്രണ്ടിന്റെ ഹർത്താലിനിടെ ബസുകൾക്കു നേരെയുണ്ടായ ആക്രമണത്തിൽ നേരിട്ട നാശനഷ്ടങ്ങൾക്ക് 5.06 കോടി രൂപ നഷ്ടപരിഹാരം തേടി കെഎസ്ആർടിസി ഹൈക്കോടതിയെ സമീപിച്ചു. ഹർത്താൽ ആഹ്വാനം നടത്തിയവരിൽ നിന്നു നഷ്ടം ഈടാക്കി നൽകണമെന്നാണ് ആവശ്യം. ഹർത്താലുമായി ബന്ധപ്പെട്ട ഹർജിയിൽ കോർപറേഷനെ കക്ഷിചേർക്കണമെന്നും ആവശ്യപ്പെട്ടു. 

എൻഐഎ നേതാക്കളുടെ അറസ്റ്റിൽ പ്രതിഷേധിച്ചു നടത്തിയ ഹർത്താലിൽ 58 ബസുകളുടെ ചില്ലുകളും സീറ്റുകളും തകർത്തതായി കെഎസ്ആർടിസി അറിയിച്ചു. കെഎസ്ആർടിസിക്ക് ഈ അറസ്റ്റുമായി ഒരു ബന്ധവുമില്ല. ഏതു പ്രതിഷേധത്തിലും കെഎസ്‌ആർടിസി ബലിയാടാകുകയാണ്.   

ADVERTISEMENT

ശമ്പള പ്രതിസന്ധിയിൽ ജീവനക്കാർക്കൊപ്പം സമര രംഗത്തു നിന്ന സംഘടനയിൽ നിന്ന് ഇതു പ്രതീക്ഷിച്ചില്ല. ശമ്പള വിതരണത്തിനു പോലും പണമില്ലാതെ നട്ടംതിരിയുന്ന കോർപറേഷന്റെ മുറിവിൽ മുളകരച്ചു തേയ്ക്കുന്ന അനുഭവമായി ഇത്. ഹർത്താൽ ദിനത്തിൽ 2,499 ബസുകൾ സർവീസിനു ക്രമീകരിച്ചിരുന്നു. 9,770 ജീവനക്കാർ ഹാജരായി. എന്നാൽ അക്രമം വ്യാപകമായതോടെ സർവീസുകൾ നിർത്തിവച്ചു. 2.13 കോടി മാത്രമായിരുന്നു വരുമാനം. 10 ജീവനക്കാർക്കും ഒരു യാത്രക്കാരനും പരുക്കേറ്റു. പൊലീസ് 50 കേസ് എടുത്തിട്ടുണ്ട്. തകർന്ന ബസുകളുടെ ചിത്രങ്ങളും കോടതിയിൽ ഹാജരാക്കി.

നഷ്ടക്കണക്ക്:

ADVERTISEMENT

ബസുകളുടെ അറ്റകുറ്റപ്പണികൾക്ക്: 9,71,115 രൂപ 

ട്രിപ്പ് മുടക്കിയ വകയിൽ: 3,95,82,969 രൂപ 

ADVERTISEMENT

ബസുകൾ നന്നാക്കുന്നതു വരെ ഷെഡ്യൂൾ മുടക്കം: 86,53,830 രൂപ

ഷെഡ്യൂൾ നടത്താതെ ജീവനക്കാരുടെ ശമ്പള ഇനത്തിൽ നഷ്ടം: 14,13,468 രൂപ

ആകെ നഷ്ടം: 5,06,213, 83 രൂപ

English Summary: KSRTC has Approached High Court Demanding Compensation for Hartal Violence