തിരുവനന്തപുരം ∙ പ്രായപരിധി നടപ്പാക്കുന്നതു സംബന്ധിച്ച് ഏതെങ്കിലും ഘടകങ്ങളിൽ ഭിന്നത ഉയർന്നാൽ അക്കാര്യത്തിൽ അവിടെ രഹസ്യ വോട്ടെടുപ്പു നടത്താമെന്ന് സിപിഐയുടെ മാർഗരേഖ. എന്നാൽ ഇളവ് അനുവദിക്കണമെങ്കിൽ നാലിൽ മൂന്നു ഭൂരിപക്ഷം വേണമെന്നു ജനറൽ സെക്രട്ടറി ഡി.രാജ വ്യക്തമാക്കി.

തിരുവനന്തപുരം ∙ പ്രായപരിധി നടപ്പാക്കുന്നതു സംബന്ധിച്ച് ഏതെങ്കിലും ഘടകങ്ങളിൽ ഭിന്നത ഉയർന്നാൽ അക്കാര്യത്തിൽ അവിടെ രഹസ്യ വോട്ടെടുപ്പു നടത്താമെന്ന് സിപിഐയുടെ മാർഗരേഖ. എന്നാൽ ഇളവ് അനുവദിക്കണമെങ്കിൽ നാലിൽ മൂന്നു ഭൂരിപക്ഷം വേണമെന്നു ജനറൽ സെക്രട്ടറി ഡി.രാജ വ്യക്തമാക്കി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ പ്രായപരിധി നടപ്പാക്കുന്നതു സംബന്ധിച്ച് ഏതെങ്കിലും ഘടകങ്ങളിൽ ഭിന്നത ഉയർന്നാൽ അക്കാര്യത്തിൽ അവിടെ രഹസ്യ വോട്ടെടുപ്പു നടത്താമെന്ന് സിപിഐയുടെ മാർഗരേഖ. എന്നാൽ ഇളവ് അനുവദിക്കണമെങ്കിൽ നാലിൽ മൂന്നു ഭൂരിപക്ഷം വേണമെന്നു ജനറൽ സെക്രട്ടറി ഡി.രാജ വ്യക്തമാക്കി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ പ്രായപരിധി നടപ്പാക്കുന്നതു സംബന്ധിച്ച് ഏതെങ്കിലും ഘടകങ്ങളിൽ ഭിന്നത ഉയർന്നാൽ അക്കാര്യത്തിൽ അവിടെ രഹസ്യ വോട്ടെടുപ്പു നടത്താമെന്ന് സിപിഐയുടെ മാർഗരേഖ. എന്നാൽ ഇളവ് അനുവദിക്കണമെങ്കിൽ നാലിൽ മൂന്നു ഭൂരിപക്ഷം വേണമെന്നു ജനറൽ സെക്രട്ടറി ഡി.രാജ വ്യക്തമാക്കി. സംസ്ഥാന ഘടകങ്ങൾ പൊതുവിൽ ഇതു നടപ്പാക്കണമെന്നും നിർദേശിച്ചു. 

75 എന്ന പ്രായപരിധി സംസ്ഥാനത്തു നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് ഇസ്മായിൽ പക്ഷം സംസ്ഥാന സമ്മേളനത്തിൽ പ്രമേയം കൊണ്ടു വരുമെന്ന സൂചന നിലനിൽക്കുമ്പോഴാണു മാർഗരേഖയിലെ  വ്യവസ്ഥ പ്രസക്തമാകുന്നത്. സമ്മേളനത്തിന് ഇന്നു കൊടി ഉയരും. നാളെ രാവിലെ ഡി.രാജ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. 

ADVERTISEMENT

സിപിഐക്കു യുവത്വവും ചലനാത്മകതയും കൂടിയേ തീരൂവെന്ന് മാർഗരേഖ വിശദീകരിച്ചു  സംസ്ഥാന സെക്രട്ടറിമാർക്കും ദേശീയ കൗൺസിൽ അംഗങ്ങൾക്കുമായി ഡി.രാജ തയാറാക്കിയ കുറിപ്പി‍ൽ വ്യക്തമാക്കി. തൃശൂരിൽ 1993 ൽ ചേർന്ന  പ്രത്യേക സമ്മേളനം പാർട്ടിയുടെ സ്തംഭനാവസ്ഥയിൽ ഉത്കണ്ഠ രേഖപ്പെടുത്തിയിരുന്നു. ചെറുപ്പക്കാരും സ്ത്രീകളും  കൂടുതലായി കടന്നു വരുന്നില്ല. 

ഇതു മറികടക്കാൻ ചില നിർദേശങ്ങൾ പല ഘട്ടങ്ങളിലായി തയാറാക്കിയെങ്കിലും നടപ്പായില്ല. അതിനാൽ ഇത്തവണത്തെ പാർട്ടി കോൺഗ്രസിനു മുന്നോടിയായുള്ള സമ്മേളനങ്ങൾ ‘തിരുത്തലിന്റെയും നവോർജ സംഭരണത്തിന്റെയും വേദികളായി’ മാറിയേ തീരൂവെന്നാണ് രാജ ആവശ്യപ്പെട്ടത്.  

മാർച്ചിൽ ചേർന്ന ദേശീയ കൗൺസിൽ തയാറാക്കിയ മാർഗരേഖയിലെ നിർദേശങ്ങൾ സംബന്ധിച്ച് പല സംസ്ഥാന ഘടകങ്ങളും ആശയക്കുഴപ്പം ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങൾ മാത്രമായി അക്കാര്യങ്ങൾ വീണ്ടും ചർച്ച ചെയ്തു പുതുക്കിയ മാർഗരേഖ തയാറാക്കി. കേരളത്തിൽ നിന്നു ബിനോയ് വിശ്വം ഈ യോഗത്തിൽ പങ്കെടുത്തു. മറ്റൊരു കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം കാനം രാജേന്ദ്രൻ ഉണ്ടായിരുന്നില്ല. 

സംസ്ഥാന സെക്രട്ടറിയുടെ പ്രായപരിധി 75 ആയിരിക്കുമെന്നു മാർഗരേഖയിൽ സ്പഷ്ടമാക്കുന്നു. ‘സംസ്ഥാന, ദേശീയ കൗൺസിലുകൾ, ദേശീയ നിർവാഹക സമിതി അംഗങ്ങൾ, ജനറൽ സെക്രട്ടറി എന്നിവരുടെ പ്രായവും 75 ൽ താഴെ ആകണമെന്ന്  നിർദേശിക്കുന്നു’  എന്നാണു മാർഗരേഖയിൽ . ജില്ലാ കൗൺസിലുകളിൽ 75 വയസ്സ് പരിധി നടപ്പിൽ വരുത്തണമെന്ന് മാർഗരേഖ അനുശാസിക്കുന്നില്ല. എന്നാൽ കേരളത്തിൽ 75 കഴിഞ്ഞവരെ മിക്ക ജില്ലകളിലും ഒഴിവാക്കി. അപ്പോൾ ഉയരാത്ത എതിർപ്പാണ്  സംസ്ഥാന കൗൺസിൽ തിരഞ്ഞെടുപ്പ് അടുത്തതോടെ പരസ്യമായത്.

ADVERTISEMENT

കൊടിമരം കൈമാറാൻ ഇസ്മായിൽ എത്തിയില്ല

തിരുവനന്തപുരം∙ സിപിഐ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചുള്ള കൊടിമര കൈമാറ്റ ചടങ്ങ് മുതിർന്ന നേതാവ് കെ.ഇ.ഇസ്മായിൽ ബഹിഷ്കരിച്ചു. നെയ്യാറ്റിൻകരയിൽ നടന്ന ചടങ്ങിൽ ജാഥാ ക്യാപ്റ്റന് കൊടിമരം കൈ മാറേണ്ടിയിരുന്നത് ഇസ്മായിലായിരുന്നു. എന്നാൽ നേതൃത്വത്തിനോട് ഇടഞ്ഞു നിൽക്കുന്ന ഇസ്മായിലിന്റെ അസാന്നിധ്യത്തിൽ മന്ത്രി ജി.ആർ.അനിലാണ് അതു നിർവഹിച്ചത്. സി.ദിവാകരനും ചടങ്ങിൽ നിന്നു വിട്ടുനിന്നു

ദിവാകരൻ പതാക ഉയർത്തുമോ ?

തിരുവനന്തപുരം∙ സിപിഐ പ്രതിനിധി സമ്മേളനത്തിന് ഇന്നു പതാക ഉയർത്താൻ നിശ്ചയിച്ചിരിക്കുന്നത് മുതിർന്ന നേതാവ് സി.ദിവാകരനെ. എന്നാൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ പരസ്യ വിമർശനം ഉയർത്തിയ ദിവാകരനെ പതാക ഉയർത്താൻ അനുവദിക്കുമോ? ഇന്ന് ഉച്ചയ്ക്കു 2.30നു ചേരുന്ന നിർവാഹക സമിതി യോഗത്തിന് ഇതോടെ പ്രാധാന്യമേറി.

ADVERTISEMENT

സമ്മേളനത്തിന്റെ അജൻഡയ്ക്ക് ഔദ്യോഗികമായി അന്തിമ രൂപം നൽകാനാണു യോഗം. നാളെയാണ് സിപിഐ പ്രതിനിധി സമ്മേളനം തുടങ്ങുന്നത്. സമ്മേളനവുമായി ബന്ധപ്പെട്ട് ഇന്നലെ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ഇറക്കിയ കുറിപ്പിൽ ദിവാകരൻ പതാക ഉയർത്തുമെന്നു തന്നെയാണു വ്യക്തമാക്കുന്നത്. 

അതേ സമയം സെക്രട്ടറിക്കും പാർട്ടി ദേശീയ കൗൺസിൽ മാർഗ രേഖയ്ക്കും എതിരെ ദിവാകരൻ നടത്തിയ പ്രസ്താവനകൾ അനുചിതവും അച്ചടക്ക ലംഘനവും ആണെന്ന വിലയിരുത്തൽ നേതൃത്വത്തിനുണ്ട്. താൻ കാനത്തിനെതിരെ പരസ്യമായി പറഞ്ഞതു തെറ്റാണെങ്കിൽ അദ്ദേഹം തനിക്കു പരസ്യമായി മറുപടി നൽകിയതും തെറ്റല്ലേ എന്നാണ് ദിവാകരന്റെ ചോദ്യം.  നിർവാഹകസമിതി യോഗത്തിൽ ദിവാകരനും പങ്കെടുക്കുന്നുണ്ട്.

Content Highlight: CPI State Conference 2022