ചെന്നൈ ∙ മ്യാൻമറിൽ ഇന്ത്യക്കാരെ തടങ്കലിലാക്കിയ സായുധസംഘം, വിവരം ചോർന്നതിന്റെ പേരിൽ അവരെ ശിക്ഷിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. മലയാളികളടക്കമുള്ളവരെ കിലോമീറ്ററുകൾ നിർത്താതെ ഓടിക്കുന്നത് കാണാം.

ചെന്നൈ ∙ മ്യാൻമറിൽ ഇന്ത്യക്കാരെ തടങ്കലിലാക്കിയ സായുധസംഘം, വിവരം ചോർന്നതിന്റെ പേരിൽ അവരെ ശിക്ഷിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. മലയാളികളടക്കമുള്ളവരെ കിലോമീറ്ററുകൾ നിർത്താതെ ഓടിക്കുന്നത് കാണാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ മ്യാൻമറിൽ ഇന്ത്യക്കാരെ തടങ്കലിലാക്കിയ സായുധസംഘം, വിവരം ചോർന്നതിന്റെ പേരിൽ അവരെ ശിക്ഷിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. മലയാളികളടക്കമുള്ളവരെ കിലോമീറ്ററുകൾ നിർത്താതെ ഓടിക്കുന്നത് കാണാം. സംഘം ഭീഷണിപ്പെടുത്തിയും മർദിച്ചും സൈബർ കുറ്റകൃത്യങ്ങൾ ചെയ്യിക്കുന്നുവെന്നത് വാർത്തയാകുകയും കേന്ദ്രം ഇടപെടുകയും ചെയ്തതോടെയാണു പ്രതികാര നടപടികൾ. 

അതേസമയം, രക്ഷാശ്രമങ്ങൾ ഇഴയുകയാണ്. വിവരം പുറത്തായി ഒരാഴ്ച പിന്നിടുമ്പോഴും പാസ്പോർട്ട് വിവരങ്ങൾ ശേഖരിക്കുകയല്ലാതെ ഒന്നും ചെയ്യാൻ വിദേശകാര്യമന്ത്രാലയത്തിനായിട്ടില്ല. എംബസിയെ ബന്ധപ്പെടുമ്പോൾ മറുപടി ലഭിക്കുന്നില്ലെന്നു പരാതിയുണ്ട്. തായ്‌ലൻഡിലേക്കു ഡേറ്റ എൻട്രി ജോലിക്കായി പോയ 30 മലയാളികൾ അടക്കം അഞ്ഞൂറോളം ഇന്ത്യക്കാരെയാണു സായുധ സംഘം മ്യാൻമറിലേക്കു തട്ടിക്കൊണ്ടുപോയത്. 

ADVERTISEMENT

ഇന്ത്യക്കാരെ അടുത്ത രഹസ്യസങ്കേതത്തിലേക്കു മാറ്റുന്നതിന്റെ ഭാഗമായി നിലവിലെ  താമസ സ്ഥലത്തെ വീട്ടുപകരണങ്ങളെല്ലാം ഗുണ്ടാസംഘം നീക്കി. എംബസി മുഖേന ഇടപെടൽ വരുന്നതിനു മുൻപ് സ്ഥലം മാറുകയാണു ലക്ഷ്യം. ഇന്ന് അവസാന ബാച്ച് ആളുകളെയും മാറ്റുമെന്നാണു വിവരം ലഭിച്ചതെന്ന് തടങ്കലിലുള്ളവർ പറയുന്നു.

English Summary: Indians including keralites in myanmar jail