അടിമാലി ∙ കൈക്കൂലി വാങ്ങുന്നതിനിടെ കൊന്നത്തടി വില്ലേജ് ഓഫിസറെ വിജിലൻസ് അറസ്റ്റ് ചെയ്തു. നെടുങ്കണ്ടം മുണ്ടിയെരുമയിൽ താമസിക്കുന്ന തിരുവനന്തപുരം പ്രാവച്ചമ്പലം ശോഭ നിവാസിൽ കെ.ആർ.പ്രമോദ് കുമാറിനെയാണ് (50) ഇടുക്കി വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അടിമാലി ∙ കൈക്കൂലി വാങ്ങുന്നതിനിടെ കൊന്നത്തടി വില്ലേജ് ഓഫിസറെ വിജിലൻസ് അറസ്റ്റ് ചെയ്തു. നെടുങ്കണ്ടം മുണ്ടിയെരുമയിൽ താമസിക്കുന്ന തിരുവനന്തപുരം പ്രാവച്ചമ്പലം ശോഭ നിവാസിൽ കെ.ആർ.പ്രമോദ് കുമാറിനെയാണ് (50) ഇടുക്കി വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്. കുടുംബാംഗ സർട്ടിഫിക്കറ്റ് ആവശ്യത്തിന് അപേക്ഷ നൽകിയ കാക്കാസിറ്റി കണിച്ചാട്ട് നിസാറിൽ നിന്ന് 2,500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ്. 

സർട്ടിഫിക്കറ്റിനായി നിസാർ അപേക്ഷ നൽകിയെങ്കിലും വിവിധ കാരണങ്ങൾ പറഞ്ഞു വൈകിപ്പിക്കുകയായിരുന്നു. തുടർന്ന് ഓഫിസറുമായി അടുപ്പമുള്ള ഏജന്റുമായി ബന്ധപ്പെട്ടു ധാരണയിലെത്തി. 

ADVERTISEMENT

ബുധനാഴ്ച വില്ലേജ് ഓഫിസിൽ എത്തി ഓഫിസറുമായി സംസാരിച്ചു. 3,000 രൂപയായിരുന്നു കൈക്കൂലിയായി ആവശ്യപ്പെട്ടത്. മുൻകൂറായി 500 രൂപ നൽകി. ശേഷിക്കുന്ന തുക ഇന്നലെ രാവിലെ നൽകാം എന്നറിയിച്ച് നിസാർ മടങ്ങി. തുടർന്നു വിജിലൻസ് വിഭാഗത്തെ വിവരം അറിയിച്ച് അവരിൽ നിന്ന് 2,500 രൂപ വാങ്ങി ഓഫിസർക്കു നൽകുന്നതിനിടെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

ഡിവൈഎസ്പി ഷാജു ജോസ്, എസ്എച്ച്ഒമാരായ ടിഫൻ തോമസ്, മഹേഷ് പിള്ള എന്നിവരുടെ നേതൃത്വത്തിൽ കോട്ടയം ഓഫിസിൽ നിന്നുള്ള ഉദ്യോഗസ്ഥരുമായി ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം ഇന്നു മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.

ADVERTISEMENT

English Summary: Village officer arrested while receiving bribe