തിരുവനന്തപുരം ∙ അഞ്ചു വർഷം കൊണ്ട് 20 ലക്ഷം പേർക്കു തൊഴിൽ എന്ന പ്രഖ്യാപനത്തിൽ നിന്നു ജാമ്യമെടുത്ത് എൽഡിഎഫ് സർക്കാർ. 5 വർഷം കൊണ്ട് കേരള നോളജ് ഇക്കോണമി മിഷൻ വഴി ഏഴര ലക്ഷത്തോളം പേർക്കു മാത്രമാകും തൊഴിൽ എന്ന് മിഷൻ ഔദ്യോഗികമായി വ്യക്തമാക്കി.സംസ്ഥാനത്തെ അഭ്യസ്തവിദ്യർക്ക് നൈപുണ്യ പരിശീലനം നൽകി തൊഴിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ അഞ്ചു വർഷം കൊണ്ട് 20 ലക്ഷം പേർക്കു തൊഴിൽ എന്ന പ്രഖ്യാപനത്തിൽ നിന്നു ജാമ്യമെടുത്ത് എൽഡിഎഫ് സർക്കാർ. 5 വർഷം കൊണ്ട് കേരള നോളജ് ഇക്കോണമി മിഷൻ വഴി ഏഴര ലക്ഷത്തോളം പേർക്കു മാത്രമാകും തൊഴിൽ എന്ന് മിഷൻ ഔദ്യോഗികമായി വ്യക്തമാക്കി.

സംസ്ഥാനത്തെ അഭ്യസ്തവിദ്യർക്ക് നൈപുണ്യ പരിശീലനം നൽകി തൊഴിൽ ലഭ്യമാക്കാൻ ആരംഭിച്ച നോളജ് ഇക്കോണമി മിഷൻ ആദ്യ വർഷം പകുതി പിന്നിടുമ്പോൾ 13,288 പേർക്ക് തൊഴിൽ നൽകി. ഈ വർഷം 30,000 പേർക്ക് തൊഴിൽ നൽകുകയാണു ലക്ഷ്യം.

ADVERTISEMENT

രണ്ടാം വർഷം 1,48,000 പേർക്കും മൂന്നാം വർഷം 4,11,000 പേർക്കും 5 വർഷം ആകുമ്പോഴേക്ക് 7,46,640 പേർക്കും തൊഴിൽ ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മിഷൻ അധികൃതർ വിശദീകരിച്ചു. 17 തൊഴിൽ മേളകളിലൂടെ 40,237 തൊഴിലവസരം കൊണ്ടുവന്നു. ഇതിൽ നിന്ന് 7,967 പേരെ ഷോർട്ട് ലിസ്റ്റ് ചെയ്ത് 2,742 പേർക്കു നിയമനം നൽകി. 

സിഐഐ, മോൺസ്റ്റർ എന്നിവരുമായുള്ള കരാറിലൂടെ ദിനം പ്രതി രണ്ടായിരത്തിലധികം തൊഴിലുകൾ പോർട്ടലിൽ ലഭ്യമായിട്ടുണ്ടെന്നും മിഷൻ അവകാശപ്പെട്ടു. ‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പ്രചാരണ പരിപാടിയുടെ ഭാഗമായി 53,42,094 പേർ റജിസ്റ്റർ ചെയ്തിട്ടുണ്ട്.

ADVERTISEMENT

English Summary: Kerala knowledge economy mission