തിരുവനന്തപുരം ∙ സാമ്പത്തിക വർഷം 6 മാസം പിന്നിട്ടപ്പോൾ സംസ്ഥാന സർക്കാർ വിവിധ പദ്ധതികൾക്കായി ചെലവിട്ടത് പ്രഖ്യാപിച്ചതിന്റെ കാൽ പങ്ക് തുക മാത്രം. കടുത്ത സാമ്പത്തിക പ്രതിസന്ധി പദ്ധതി നടത്തിപ്പിനെ ഗുരുതരമായ ബാധിക്കുന്നതിന്റെ പ്രതിഫലനമാണിത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സാമ്പത്തിക വർഷം 6 മാസം പിന്നിട്ടപ്പോൾ സംസ്ഥാന സർക്കാർ വിവിധ പദ്ധതികൾക്കായി ചെലവിട്ടത് പ്രഖ്യാപിച്ചതിന്റെ കാൽ പങ്ക് തുക മാത്രം. കടുത്ത സാമ്പത്തിക പ്രതിസന്ധി പദ്ധതി നടത്തിപ്പിനെ ഗുരുതരമായ ബാധിക്കുന്നതിന്റെ പ്രതിഫലനമാണിത്. വകുപ്പുകൾ വിവിധ പദ്ധതികൾക്കായി പണം ചെലവിടുന്നതിന് ധനവകുപ്പ് ഏർപ്പെടുത്തിയിരിക്കുന്ന കർശന നിയന്ത്രണവും മെല്ലെപ്പോക്കിനു കാരണമായി.

കോവിഡ് പ്രതിസന്ധിയിൽ മാറിയിട്ടും പദ്ധതികൾ ഇഴയാൻ കാരണം സംസ്ഥാനത്തിന്റെ കടമെടുപ്പിനു മേൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണം കൂടിയാണ്. ജിഎസ്ടി നഷ്ടപരിഹാരം നിർത്തലാക്കിയതും ധനക്കമ്മി നികത്തൽ ഗ്രാന്റ് വെട്ടിക്കുറച്ചതും കാരണം വരുമാനത്തിൽ 20,000 കോടി രൂപയുടെയെങ്കിലും കുറവാണ് സർക്കാർ ഇൗ സാമ്പത്തിക വർഷം പ്രതീക്ഷിക്കുന്നത്. ശമ്പളവും പെൻഷനും ക്ഷേമ പെൻഷനും മറ്റ് ആനുകൂല്യങ്ങളും കൊടുക്കാതിരിക്കാൻ കഴിയില്ല. വരുമാനത്തിൽ നല്ലൊരു പങ്കും ഇൗ ആവശ്യങ്ങൾക്കു വേണ്ടി ചെലവിടേണ്ടി വരും.

ADVERTISEMENT

ഇതു കാരണം സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചു നടപ്പാക്കുന്ന വികസന, ക്ഷേമ പദ്ധതികൾ പലതും താളം തെറ്റും. കഴിഞ്ഞ വർഷത്തെപ്പോലെ ഇൗ വർഷവും വികസന പദ്ധതികളിൽ കാര്യമായ വെട്ടിക്കുറവു വേണ്ടി വന്നേക്കും. 5 വർഷത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും മന്ദഗതിയിൽ പദ്ധതി വിഹിതം ചെലവിടുന്നതും ഇൗ വർഷമാണ്. 

English Summary: Minimal amount spent for different projects by Kerala government