തിരുവനന്തപുരം∙പ്രകൃതിക്ഷോഭങ്ങളെ നേരിടുക, തീരശോഷണം തടയുക, വയനാട് തുരങ്കപ്പാത നിർമാണം എന്നീ മേഖലകളിൽ കേരളവുമായി സഹകരിച്ചു പ്രവർത്തിക്കാൻ നോർവീജിയൻ ജിയോ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (എൻജിഐ) താൽപര്യം പ്രകടിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യർഥന മാനിച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙പ്രകൃതിക്ഷോഭങ്ങളെ നേരിടുക, തീരശോഷണം തടയുക, വയനാട് തുരങ്കപ്പാത നിർമാണം എന്നീ മേഖലകളിൽ കേരളവുമായി സഹകരിച്ചു പ്രവർത്തിക്കാൻ നോർവീജിയൻ ജിയോ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (എൻജിഐ) താൽപര്യം പ്രകടിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യർഥന മാനിച്ച് വിവിധ മേഖലകളിലെ വിദഗ്ധരുടെ സംഘത്തെ കേരളത്തിലേക്ക് അയയ്ക്കാമെന്നു നോർവേയിലെ ദേശീയ ദുരന്ത നിവാരണ മേഖലയിലെ വിദഗ്ധൻ ഡൊമനിക് ലെയ്ൻ ഉറപ്പു നൽകി.

ഇന്ത്യൻ റെയിൽവേയ്ക്കു തുരങ്കപ്പാത നിർമിക്കുന്നതിന് ഇവരുടെ സാങ്കേതിക സഹകരണം ലഭിക്കുന്നുണ്ട്. ഏഴു കിലോമീറ്റർ ആഴത്തിലുള്ള പാറയുടെ സ്വഭാവം മനസ്സിലാക്കാനുള്ള നോർവീജിയൻ സാങ്കേതിക വിദ്യയാണ് ലഡാക്കിൽ ഉപയോഗിക്കുന്നത്. ഇതു മനസ്സിലാക്കിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ വയനാട്ടിൽ സർക്കാർ നിർമിക്കാൻ ആലോചിക്കുന്ന തുരങ്കപ്പാതയ്ക്കു നോർവീജിയൻ ജിയോ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സാങ്കേതിക ഉപദേശം തേടിയത്. മണ്ണിടിച്ചിലിനുള്ള സാധ്യത മുൻകൂട്ടി മനസ്സിലാക്കാനുള്ള സാങ്കേതിക വിദ്യ വിവിധ രാജ്യങ്ങളിൽ എൻജിഐ വിജയകരമായി നടപ്പാക്കുന്നുണ്ട്. ഇന്ത്യയിൽ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളുമായി എൻജിഐ സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. തീരശോഷണത്തിന്റെ കാര്യത്തിലും ആധുനികവും സ്വാഭാവികവുമായ പരിഹാര മാർഗങ്ങൾ ഇവർ കണ്ടെത്തിയിട്ടുണ്ട്. 

ADVERTISEMENT

കേരളത്തിൽ സമീപകാലത്തുണ്ടായ പ്രകൃതി ദുരന്തങ്ങൾ വിശദീകരിച്ച മുഖ്യമന്ത്രി, എൻജിഐയുടെ പദ്ധതികൾ കേരളത്തിനു സഹായകരമാകും എന്ന് ചൂണ്ടിക്കാട്ടി . പ്രളയ മാപ്പിങ്ങിലും ആവശ്യമായ സാങ്കേതിക ഉപദേശം നൽകാമെന്ന് എൻജിഐ അറിയിച്ചു. വിദഗ്ധരുടെ കേരള സന്ദർശനത്തിനു ശേഷം സർവകലാശാലകളും ഗവേഷണ സ്ഥാപനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്ന കാര്യം പരിഗണിക്കാമെന്നും ഡൊമനിക് ലെയ്ൻ വ്യക്തമാക്കി. സാങ്കേതിക വിദഗ്ധനും ഇന്ത്യൻ വംശജനുമായ രാജേന്ദ്രകുമാർ ഉൾപ്പെടെ ആറംഗ സംഘമാണ് ചർച്ചയിൽ പങ്കെടുത്തത്.

English Summary: Norway Geo Institute to co-operate with kerala