തിരുവനന്തപുരം ∙ എഐസിസി അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖർഗെയ്ക്കു വേണ്ടി രമേശ് ചെന്നിത്തലയ്ക്കു പ്രചാരണത്തിന് ഇറങ്ങാമെന്നു ശശി തരൂർ പറഞ്ഞു. ചെന്നിത്തല പാർട്ടി ഭാരവാഹിയല്ല. അതിനാൽ അദ്ദേഹത്തിനു പ്രചാരണം നടത്താം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ എഐസിസി അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖർഗെയ്ക്കു വേണ്ടി രമേശ് ചെന്നിത്തലയ്ക്കു പ്രചാരണത്തിന് ഇറങ്ങാമെന്നു ശശി തരൂർ പറഞ്ഞു. ചെന്നിത്തല പാർട്ടി ഭാരവാഹിയല്ല. അതിനാൽ അദ്ദേഹത്തിനു പ്രചാരണം നടത്താം. ഖർഗെയ്ക്കുവേണ്ടി വിവിധ സംസ്ഥാനങ്ങളിൽ പ്രചാരണം നടത്തുമെന്ന ചെന്നിത്തലയുടെ പ്രഖ്യാപനത്തോടു പ്രതികരിക്കുകയായിരുന്നു തരൂർ. 

നേതൃത്വവും തിരഞ്ഞെടുപ്പു സമിതിയും ഖർഗെയെ പിന്തുണയ്ക്കുന്ന സമീപനം സ്വീകരിക്കുകയല്ലേ എന്ന ചോദ്യത്തിന് പിച്ച് ഉണ്ടാക്കിയിരിക്കുന്നത് ആരെ സഹായിക്കാനാണെന്നു നോക്കുന്നില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. കിട്ടുന്ന പിച്ചിൽ കളിക്കുന്നു, അതിൽ പരാതിയില്ല– അദ്ദേഹം വ്യക്തമാക്കി. 

ADVERTISEMENT

കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ പാർട്ടിക്കുള്ളിലും രണ്ട് അഭിപ്രായം ഉണ്ടാകാം. എഐസിസിയുടെ മാർഗനിർദേശം പുറത്തിറങ്ങുന്നതിനു മുൻപാണ് പിസിസി പ്രസിഡന്റുമാർ പരസ്യ നിലപാടു പറഞ്ഞത്. രഹസ്യ ബാലറ്റാണ്. അതുകൊണ്ട് ആർക്കും ഭയം വേണ്ട. വോട്ടും പിന്തുണയും അഭ്യർഥിച്ചുള്ള കേരള പര്യടനം കഴിയുമ്പോൾ താൻ നിരാശനല്ല. കെപിസിസി അധ്യക്ഷൻ കെ. സുധാകരനുമായി ഫോണിൽ സംസാരിച്ചു. സ്വാഭാവികമായ തിരക്കു കാരണമാണു കാണാൻ സാധിക്കാത്തത്– തരൂർ പറഞ്ഞു.

English Summary: Ramesh Chennithala can campaign for Congress president election as he is not holding any position says Shashi Tharoor