കോലഞ്ചേരി ∙ നാളെ മൂവാറ്റുപുഴയിൽ നടക്കേണ്ടിയിരുന്ന സൺഡേ സ്കൂൾ ജില്ലാ കലോത്സവത്തിന് എൽന വരില്ലെന്ന തിരിച്ചറിവിലേക്കെത്താൻ ഇനിയും കൂട്ടുകാർക്കു കഴിയുന്നില്ല. കണ്യാട്ടുനിരപ്പ് സൺഡേ സ്കൂളിൽ ബുധനാഴ്ച പരിശീലനം കഴിഞ്ഞു വിനോദയാത്രാ സംഘത്തിനൊപ്പം പോയതാണ് എൽന. മലയാളത്തിലും സുറിയാനിയിലും സംഘഗാനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോലഞ്ചേരി ∙ ദേശീയപാതയിൽ വടക്കഞ്ചേരി അഞ്ചുമൂർത്തിമംഗലത്ത് കൊല്ലത്തറ ബസ് സ്റ്റോപ്പിനു സമീപമുണ്ടായ അപകടത്തിൽ 5 സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ 9 പേരാണ് മരിച്ചത്. എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയോസ് വിദ്യാനികേതൻ സ്കൂളിൽനിന്ന് ഊട്ടിയിലേക്കു വിനോദയാത്ര പോയ സംഘത്തിന്റെ ബസ്, മുന്നിലുണ്ടായിരുന്ന കെഎസ്ആർടിസി ബസിൽ ഇടിച്ചു മറിയുകയായിരുന്നു. ടൂറിസ്റ്റ് ബസിലെ 5 വിദ്യാർഥികളും ഒരു അധ്യാപകനും കെഎസ്ആർടിസി ബസിലെ 3 യാത്രക്കാരുമാണു മരിച്ചത്. മരിച്ചവരിൽ ഒരാൾ എറണാകുളം തിരുവാണിയൂർ വണ്ടിപ്പേട്ട ചെമ്മനാട് വെമ്പിലമട്ടത്തിൽ വീട്ടിൽ ജോസ് ജോസഫിന്റെ മകൾ എൽന ജോസ് (15) ആണ്.

നാളെ മൂവാറ്റുപുഴയിൽ നടക്കേണ്ടിയിരുന്ന സൺഡേ സ്കൂൾ ജില്ലാ കലോത്സവത്തിന് എൽന വരില്ലെന്ന തിരിച്ചറിവിലേക്കെത്താൻ ഇനിയും കൂട്ടുകാർക്കു കഴിയുന്നില്ല. കണ്യാട്ടുനിരപ്പ് സൺഡേ സ്കൂളിൽ ബുധനാഴ്ച പരിശീലനം കഴിഞ്ഞു വിനോദയാത്രാ സംഘത്തിനൊപ്പം പോയതാണ് എൽന.മലയാളത്തിലും സുറിയാനിയിലും സംഘഗാനം, പൊതുവിജ്ഞാനം എന്നിവയിലാണു സൺഡേ സ്കൂൾ ജില്ലാ മത്സരത്തിൽ പങ്കെടുക്കാൻ എൽന അർഹത നേടിയിരുന്നത്. പഠനത്തിലും മിടുക്കിയായിരുന്നു. എൽനയുടെ അടുത്ത ബന്ധുവും സഹപാഠിയുമായ എലിസബത്ത് അപകടത്തിൽ കണ്ണിന് പരുക്കേറ്റു ചികിത്സയിലാണ്. ഇരുവരും പത്താം ക്ലാസ് വിദ്യാർഥികളാണ്. 

ADVERTISEMENT

Content Highlight: Vadakkencherry Tourist Bus Accident