കുവൈത്ത് സിറ്റി ∙ കോവിഡ് കാലത്തു പിപിഇ കിറ്റും കയ്യുറയും വാങ്ങുന്നതിൽ മന്ത്രിസഭയുടെ തീരുമാനമാണ് നടപ്പാക്കിയതെന്ന് മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ. പ്രതിസന്ധി വരുമ്പോൾ എത്രയും വേഗം പ്രവർത്തിക്കുന്നതിനു പകരം ആലോചിച്ചു നിന്നാൽ മനുഷ്യർ മരിച്ചു വീഴും. അടിയന്തര സാഹചര്യത്തിൽ ജനങ്ങളെ സംരക്ഷിക്കാനുള്ള തീരുമാനങ്ങളാണ് കോവിഡ് കാലത്ത് എടുത്തത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി ∙ കോവിഡ് കാലത്തു പിപിഇ കിറ്റും കയ്യുറയും വാങ്ങുന്നതിൽ മന്ത്രിസഭയുടെ തീരുമാനമാണ് നടപ്പാക്കിയതെന്ന് മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ. പ്രതിസന്ധി വരുമ്പോൾ എത്രയും വേഗം പ്രവർത്തിക്കുന്നതിനു പകരം ആലോചിച്ചു നിന്നാൽ മനുഷ്യർ മരിച്ചു വീഴും. അടിയന്തര സാഹചര്യത്തിൽ ജനങ്ങളെ സംരക്ഷിക്കാനുള്ള തീരുമാനങ്ങളാണ് കോവിഡ് കാലത്ത് എടുത്തത്. ദുരന്ത നിവാരണ ആക്ട് പ്രകാരമുള്ള നടപടികളാണു സർക്കാർ സ്വീകരിച്ചതെന്നു ലോകായുക്തയെ ബോധ്യപ്പെടുത്തും. മുഖ്യമന്ത്രി പറഞ്ഞിട്ടാണ് പിപിഇ കിറ്റ് വാങ്ങിയതെന്നു താൻ പറഞ്ഞിട്ടില്ലെന്നും ശൈലജ വ്യക്തമാക്കി. 

ആക്ഷേപങ്ങളെ ഭയന്നു കാര്യങ്ങൾ ചെയ്യാതിരുന്നാൽ ഡോക്ടർമാരും നഴ്സുമാരും മരിച്ചു വീഴുമായിരുന്നു. മുന്നിലൊരു ദുരന്തം ഉണ്ടാകുമ്പോൾ എടുക്കേണ്ട ചില തീരുമാനങ്ങളുണ്ട്. പിപിഇ കിറ്റ് 1500 രൂപയ്ക്കു വാങ്ങിയാൽ ആരെങ്കിലും എന്തെങ്കിലും പറയുമോ എന്നൊക്കെ വിചാരിച്ചിരുന്നാൽ ഡോക്ടർമാർക്കും നഴ്സുമാർക്കും സംരക്ഷണം കൊടുക്കാൻ നമ്മുടെ കയ്യിൽ ഒന്നും അന്നില്ലായിരുന്നു. കിറ്റും കയ്യുറയും വാങ്ങിയതു ജനങ്ങൾ മരിച്ചു പോകാതിരിക്കാൻ എടുത്ത തീരുമാനം ആണെന്നതിൽ സംശയമില്ല. 

ADVERTISEMENT

കേരളത്തിൽ പിപിഇ കിറ്റ് തീരാറായപ്പോൾ എവിടെക്കിട്ടിയാലും ഗുണനിലവാരം നോക്കി വാങ്ങി ശേഖരിക്കണമെന്നായിരുന്നു തീരുമാനം. വിപണിയിൽ അപ്പോൾ കിറ്റിന്റെ വില വർധിപ്പിച്ചു. 500 രൂപയ്ക്കു കിട്ടിക്കൊണ്ടിരുന്നത് 1500 രൂപയാക്കി. ഇതു വാങ്ങണോ എന്ന് മുഖ്യമന്ത്രിയോട് ചോദിച്ചപ്പോൾ പണം നോക്കേണ്ട, ആളുകളുടെ ജീവനല്ലേ വലുത് എന്നാണ് പറഞ്ഞത്. ദുരന്ത നിവാരണ നിയമം അനുസരിച്ച് എല്ലാ ഇളവുകളും നൽകി ഇത്തരം കാര്യങ്ങൾ ചെയ്യാൻ സ്വാതന്ത്ര്യമുണ്ട്. 50,000 കിറ്റ് 1500 രൂപയ്ക്കു വാങ്ങാനാണു തീരുമാനിച്ചത്. അതിൽ 15,000 വാങ്ങിയപ്പോഴേക്കും വിപണിയിൽ കുറഞ്ഞ വിലയ്ക്കു ലഭ്യമായി. അതോടെ 35,000 എണ്ണത്തിന്റെ ഓർഡർ റദ്ദാക്കി വിപണി വിലയ്ക്ക് വാങ്ങാൻ തുടങ്ങി. – ഷൈലജ പറഞ്ഞു. 

കയ്യുറക്കരാർ, ഇല്ലാക്കമ്പനി വിഷയങ്ങളിൽ പ്രതികരിച്ചില്ല

ADVERTISEMENT

പിപിഇ കിറ്റ് വാങ്ങൽ വിശദീകരിച്ച ശൈലജ, കയ്യുറവാങ്ങിയതിലെ അഴിമതി സംബന്ധിച്ച ആരോപണത്തിൽ പ്രതികരിച്ചില്ല. 12.15 കോടി രൂപയുടെ ഗ്ലൗസ് കഴക്കൂട്ടത്തെ പച്ചക്കറി സംഭരണക്കാർ വഴി ബ്രിട്ടനിൽ നിന്ന് ഇറക്കുമതി ചെയ്യാൻ അനുമതി നൽകിയെന്നാണ് ആരോപണം. പിപിഇ കിറ്റ് വാങ്ങിയത് നിലവിലില്ലാത്ത കമ്പനിയുടെ പേരിലാണെന്നും ചട്ട വിരുദ്ധമായി മുൻകൂർ പണം നൽകിയെന്നുമുള്ള ആരോപണങ്ങളെക്കുറിച്ചും പ്രതികരണമില്ല. 

English Summary: KK Shailaja on PPE Kit Purchase Scam