കൊച്ചി ∙ കെഎസ്ആർടിസിയെ സ്വയം പര്യാപ്തമാക്കാൻ എന്തു ചെയ്യാൻ കഴിയുമെന്നു സർക്കാർ അറിയിക്കണമെന്നു ഹൈക്കോടതി. സ്വത്തുക്കൾ വിറ്റഴിക്കുന്നത് ഉൾപ്പെടെ വരുമാനം കണ്ടെത്താനുള്ള സാധ്യതകൾ തേടണമെന്നു കോടതി പറഞ്ഞിരുന്നു. സർക്കാരിന്റെ മറുപടി ഇനിയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ കെഎസ്ആർടിസിയെ സ്വയം പര്യാപ്തമാക്കാൻ എന്തു ചെയ്യാൻ കഴിയുമെന്നു സർക്കാർ അറിയിക്കണമെന്നു ഹൈക്കോടതി. സ്വത്തുക്കൾ വിറ്റഴിക്കുന്നത് ഉൾപ്പെടെ വരുമാനം കണ്ടെത്താനുള്ള സാധ്യതകൾ തേടണമെന്നു കോടതി പറഞ്ഞിരുന്നു. സർക്കാരിന്റെ മറുപടി ഇനിയും വൈകിക്കാൻ കഴിയില്ലെന്നു കോടതി പറഞ്ഞു. യഥാസമയം ശമ്പളം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം ജീവനക്കാർ നൽകിയ ഹർജിയാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിഗണിച്ചത്.

ഭാവിയിലെങ്കിലും ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും യഥാസമയം നൽകാനുള്ള മാർഗം കണ്ടെത്തണം. കോടതി നിശ്ചയിച്ച സമയപരിധിയിൽ ശമ്പളം ഉറപ്പാക്കാൻ ശ്രമിക്കുന്നുണ്ടെന്നു സർക്കാർ അറിയിച്ചു. കെഎസ് ആർടിസിയുടെ പ്രതിസന്ധിക്കു ശാശ്വത പരിഹാരം ഉണ്ടാക്കണമെങ്കിൽ നയരൂപീകരണം ആവശ്യമാണെന്നും പ്രതികരണം അറിയിക്കാൻ കൂടുതൽ സമയം വേണമെന്നും സർക്കാർ അഭിഭാഷകൻ വിശദീകരിച്ചു.

ADVERTISEMENT

ഏതായാലും, സർക്കാരിന്റെ പിന്തുണയിൽ എല്ലാക്കാലവും കെഎസ്ആർടിസിക്കു നിലനിൽക്കാനാകില്ലെന്നു കോടതി പറഞ്ഞു. പക്ഷേ, ആവശ്യമുള്ളപ്പോൾ സർക്കാർ സഹായിക്കാതെ തരമില്ല. ഇപ്പോഴത്തെ നിലയ്ക്ക് സമീപ ഭാവിയിലെങ്ങും കോർപറേഷനെ സ്വയം പര്യാപ്തമാക്കാൻ കഴിയില്ല. ശാശ്വത പരിഹാരത്തിനുള്ള പദ്ധതി തയാറാക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ട് പ്രതികരണം കിട്ടിയില്ല. മറുപടി അനന്തമായി വൈകിപ്പിക്കരുതെന്നു പറഞ്ഞ കോടതി, ഡിസംബർ 19ലേക്കു കേസ് മാറ്റി.

English Summary: Kerala High Court About KSRTC