കോട്ടയം ∙ എലിസബത്ത് രാജ്ഞി അന്തരിച്ച സന്ദർഭത്തിൽ ബ്രിട്ടനിലെ മാധ്യമങ്ങൾ രാജ്ഞിയെക്കുറിച്ച് എഴുതാമോയെന്ന് അരുന്ധതി റോയിയോടു ചോദിച്ചു. എന്റെ രാജ്ഞി സെപ്റ്റംബർ ഒന്നിനു മരിച്ചെന്നായിരുന്നു അരുന്ധതിയുടെ മറുപടി. അമ്മ മേരി റോയിയുടെ വേർപാടിനെപ്പറ്റിയായിരുന്നു അരുന്ധതിയുടെ ഈ പരാമർശം. മേരി റോയിയെ ഓർമിക്കാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ എലിസബത്ത് രാജ്ഞി അന്തരിച്ച സന്ദർഭത്തിൽ ബ്രിട്ടനിലെ മാധ്യമങ്ങൾ രാജ്ഞിയെക്കുറിച്ച് എഴുതാമോയെന്ന് അരുന്ധതി റോയിയോടു ചോദിച്ചു. എന്റെ രാജ്ഞി സെപ്റ്റംബർ ഒന്നിനു മരിച്ചെന്നായിരുന്നു അരുന്ധതിയുടെ മറുപടി. അമ്മ മേരി റോയിയുടെ വേർപാടിനെപ്പറ്റിയായിരുന്നു അരുന്ധതിയുടെ ഈ പരാമർശം. മേരി റോയിയെ ഓർമിക്കാൻ ഒത്തുകൂടിയവരുമായി സംസാരിക്കുമ്പോഴാണു മകൾ അരുന്ധതി ഇക്കാര്യം സൂചിപ്പിച്ചത്.

മേരി റോയി സ്ഥാപിച്ച ‘പള്ളിക്കൂടം’ സ്കൂളിൽ ചേർന്ന കൂട്ടായ്മയിൽ കുടുംബാംഗങ്ങളും സഹപ്രവർത്തകരും പൂർവവിദ്യാർഥികളും ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. ‘‘എനിക്ക് നിങ്ങളോട് അസൂയയാണ്, ഞാനറിഞ്ഞതിലും കൂടുതൽ നിങ്ങളെന്റെ അമ്മയെ അറിഞ്ഞതിൽ. അമ്മയോടുമുണ്ട് അസൂയ. അമ്മയ്ക്ക് എന്താവശ്യം വന്നാലും അരികിൽ ഓടിയെത്താൻ ‘പള്ളിക്കൂട’ത്തിൽ പഠിച്ച കുട്ടികളുണ്ടായിരുന്നു’’– അരുന്ധതി പറഞ്ഞു. എഴുത്തുകാരിയായി തന്നെ വളർത്തുന്നതിൽ അമ്മ വഹിച്ച പങ്കു വലുതാണെന്നും അവർ പറഞ്ഞു.

ADVERTISEMENT

മേരി റോയിയുടെ മകൻ ലളിത് റോയ്, പള്ളിക്കൂടം സ്കൂൾ പ്രിൻസിപ്പൽ മറിയമ്മ പോൾ, മുൻ വൈസ് പ്രിൻസിപ്പൽ സ്നേഹ സഖറിയ, ജനറൽ ബോ‍ർഡ് അംഗം ജേക്കബ് സി.കള്ളിവയലിൽ, ഒ.ജി.സാബു, ശ്രീരഞ്‍ജിനി ശിവസുബ്രഹ്മണ്യം, അൻസു കുര്യൻ, ജി.മുരളീകൃഷ്ണൻ, കെ.കെ.അച്യുതാനന്ദൻ എന്നിവർ ഓർമകൾ പങ്കുവച്ചു.  കലാക്ഷേത്രയിൽ നിന്നുള്ള പാർവതിയും സംഘവും ധ്യാനം എന്ന നൃത്തവും പൂർവവിദ്യാർഥിയായ ഐറിൻ മാത്യു സമർപ്പണഗാനവും അവതരിപ്പിച്ചു. പള്ളിക്കൂടം ന്യൂസ്‌ലെറ്ററിന്റെ ഉദ്ഘാടനം ലളിത് റോയിയും അരുന്ധതി റോയിയും ചേർന്നു നിർവഹിച്ചു.

English Summary: Gathering at Kottayam Pallikoodam school in memory of Mary Roy