തിരുവനന്തപുരം ∙ വിഴിഞ്ഞത്തു കലാപം സൃഷ്ടിക്കാനുള്ള ചില ശക്തികളുടെ ഗൂഢശ്രമങ്ങൾ അവസാനിപ്പിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് . സമരം ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ടു കൊണ്ടിരിക്കുന്നു. കടലോര മേഖലയിൽ സംഘർഷം സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണു സമരത്തിന്റെ പേരിൽ നടക്കുന്നത്‌.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ വിഴിഞ്ഞത്തു കലാപം സൃഷ്ടിക്കാനുള്ള ചില ശക്തികളുടെ ഗൂഢശ്രമങ്ങൾ അവസാനിപ്പിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് . സമരം ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ടു കൊണ്ടിരിക്കുന്നു. കടലോര മേഖലയിൽ സംഘർഷം സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണു സമരത്തിന്റെ പേരിൽ നടക്കുന്നത്‌. ജനങ്ങൾക്കിടയിലെ സൗഹാർദം ഇല്ലാതാക്കുന്നതിനു കലാപം ലക്ഷ്യം വച്ച് അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. പൊലീസ്‌ സ്റ്റേഷൻ തന്നെ തകർക്കുന്ന സ്ഥിതിയുണ്ടായി. നിയമവാഴ്ച കയ്യിലെടുക്കാനാണു ശ്രമിക്കുന്നത്. ഇവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിച്ച് സർക്കാർ മുന്നോട്ടു പോകണം. സ്ഥാപിത ലക്ഷ്യങ്ങളോടെ ജനങ്ങളെ ഇളക്കി വിടുന്നവരെ തുറന്നു കാണിക്കണം. 

വികസനത്തിനു വേണ്ട പദ്ധതികൾ യാഥാർഥ്യമാക്കാൻ തയാറാകുമ്പോൾ അവയെ തകർക്കാനുള്ള ശ്രമങ്ങൾ തുടർച്ചയായി നടക്കുന്നു . കൂടംകുളം പദ്ധതി, ദേശീയപാത വികസനം, ഗെയ്ൽ പൈപ്പ്‌ ലൈൻ തുടങ്ങിയവയിലെല്ലാം ഇത്തരം എതിർപ്പുകൾ ഉയർന്നപ്പോൾ ശക്തമായ നടപടികളിലൂടെ അതു നടപ്പാക്കാൻ സർക്കാരിനു സാധിച്ചു. 

ADVERTISEMENT

വിഴിഞ്ഞം തുറമുഖ പദ്ധതി കേരള വികസനത്തിനു നിർണായകമാണ്. ഇതുമായി ബന്ധപ്പെട്ടു മത്സ്യത്തൊഴിലാളി മേഖലയിൽ ഉയർന്നുവന്ന ആശങ്കകളെല്ലാം സർക്കാർ ചർച്ചകളിലൂടെ പരിഹരിക്കുകയും സാധ്യമായ ഇടപെടലുകളെല്ലാം നടത്തുകയും ചെയ്തു. ഇപ്പോൾ സമരരംഗത്തുള്ള ചെറുവിഭാഗവുമായും ചർച്ച നടത്താനും പ്രശ്നം പരിഹരിക്കാനും നടപടി സ്വീകരിച്ചു. ചില സ്ഥാപിത താൽപര്യങ്ങളാണ്‌ ഇതിനു തടസ്സമായി നിന്നതെന്നും സെക്രട്ടേറിയറ്റ് ആരോപിച്ചു.

English Summary: CPM against Vizhinjam Police Station attack