കണ്ണൂർ ∙ വിഴിഞ്ഞം സമരക്കാർക്കു വിദേശ ഏജൻസികളുടെ സഹായം കിട്ടുന്നതായി സംശയമുണ്ടെന്നും അന്വേഷണം നടത്തണമെന്നും മന്ത്രി വി.ശിവൻകുട്ടി. വിഴിഞ്ഞത്തു കഴിഞ്ഞ ദിവസം ഉണ്ടായത് കലാപശ്രമം ആണ്. പൊലീസ് പരമാവധി സഹിച്ചു. കുറ്റം ചെയ്തവരുടെ പേരിലാണു പൊലീസ് അവിടെ കേസെടുത്തത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ ∙ വിഴിഞ്ഞം സമരക്കാർക്കു വിദേശ ഏജൻസികളുടെ സഹായം കിട്ടുന്നതായി സംശയമുണ്ടെന്നും അന്വേഷണം നടത്തണമെന്നും മന്ത്രി വി.ശിവൻകുട്ടി. വിഴിഞ്ഞത്തു കഴിഞ്ഞ ദിവസം ഉണ്ടായത് കലാപശ്രമം ആണ്. പൊലീസ് പരമാവധി സഹിച്ചു. കുറ്റം ചെയ്തവരുടെ പേരിലാണു പൊലീസ് അവിടെ കേസെടുത്തത്. അതിൽ നിന്ന് ആരെയും മാറ്റി നിർത്താൻ കഴിയില്ലെന്നും സർക്കാരിനു സമരക്കാരോടു സഹതാപം മാത്രമേയുള്ളുവെന്നും ശിവൻകുട്ടി മാധ്യമങ്ങളോടു പറഞ്ഞു.

സമരക്കാരുമായി ഇനിയും ചർച്ച നടത്താൻ സർക്കാർ തയാറാണ്. സിൽവർലൈൻ പദ്ധതിയിൽ നിന്നു സർക്കാർ പിന്മാറിയിട്ടില്ല. പദ്ധതിയുമായി മുന്നോട്ടു പോകണമെങ്കിൽ കേന്ദ്ര സർക്കാരിന്റെ അനുമതി വേണം. സർവേക്കായി നിയോഗിക്കപ്പെട്ട റവന്യു ഉദ്യോഗസ്ഥരെ അതുവരെ വെറുതേ നിർത്താനാവില്ലെന്നും മന്ത്രി പറഞ്ഞു.

ADVERTISEMENT

സിൽവർ ലൈൻ പദ്ധതിയിൽ നിന്നു കേരളം പിന്നോട്ടു പോയിട്ടില്ല എന്നു മന്ത്രി കെ.എൻ.ബാലഗോപാലും പറഞ്ഞു. പദ്ധതിയിൽ കേരളം ഉറച്ചു നിൽക്കുന്നു. കഴിഞ്ഞ ദിവസവും കേന്ദ്ര മന്ത്രിയെ കണ്ട് പദ്ധതി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ജോലി കഴിഞ്ഞ റവന്യു ഉദ്യോഗസ്ഥരെയാകും തിരിച്ചു വിളിച്ചിട്ടുണ്ടാകുക എന്നും അതു ജോലി വിഭജനത്തിന്റെ ഭാഗമായി ഉണ്ടാവുന്ന കാര്യമാണെന്നും ബാലഗോപാൽ വിശദീകരിച്ചു. കേരളത്തിൽ സിൽവർ ലൈൻ വരരുതെന്ന സമീപനമാണു കേന്ദ്രം സ്വീകരിക്കുന്നതെന്നും മന്ത്രി ആരോപിച്ചു. 

English Summary: Minister V Sivankutty on Vizhinjam port protest

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT