തിരുവനന്തപുരം ∙ വിഴിഞ്ഞം സമരത്തിനിടെ ഉണ്ടായ സംഘർഷത്തിന്റെ പേരിൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഉൾപ്പെടെയുള്ള വൈദികരെ പ്രതികളാക്കി കേസെടുത്ത പൊലീസ് സിപിഎം പ്രവർത്തകർ സമരം ചെയ്താൽ മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും എതിരെ കേസെടുക്കാൻ തയാറാകു‍മോയെന്നു പ്രതിപക്ഷ നേതാവ് വി.‍ഡി.സതീശൻ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിഴിഞ്ഞം സമരത്തിനിടെ ഉണ്ടായ സംഘർഷത്തിന്റെ പേരിൽ  വൈദികർക്കെതി‍രെ കേസെടുത്തത് അംഗീകരിക്കാനാകില്ല. കേട്ടുകേൾവിയില്ലാത്ത സംഭവമാണ് ഇത്. ആർച്ച് ബിഷ‍പ് ഡോ. തോമസ് ജെ. നെറ്റോയെ‍യാണ് ഒന്നാം പ്രതിയാക്കിയിരി‍ക്കുന്നത്. സഹായമെത്രാൻ ക്രിസ്തുരാജ് ഉൾപ്പെടെ അൻപതോളം വൈദികരും പ്രതിപ്പട്ടികയിലുണ്ട്. അദാനിക്കു വേണ്ടി എന്തും ചെയ്യുമെന്ന നിലയിലേക്ക് പിണറായി സർക്കാർ എത്തി. വിഴിഞ്ഞ‍ത്തുണ്ടായ സംഘർഷം സർക്കാരിന്റെ ആസൂത്രിത നീക്കത്തെ തുടർന്നാണെന്ന ലത്തീൻ രൂപതയുടെ ആരോപണം ഗുരുതരമാണ്. അ‍തേക്കുറിച്ചും അന്വേഷിക്കണം. 

ADVERTISEMENT

നിലനി‍ൽപ്പിനു വേണ്ടിയുള്ള മത്സ്യത്തൊഴിലാളികളുടെ സമരത്തെ അടിച്ചമർത്താ‍നാണ് സർക്കാർ ശ്രമിക്കുന്നത്. സമരത്തെ വർഗീയവൽക്കരിച്ച് ഇല്ലാതാക്കുകയെന്ന തന്ത്രമാണ് സർക്കാരും സിപിഎമ്മും തുടക്കം മുതലേ പയറ്റിയത്. ഇതിന്റെ ഭാഗമായി സിപിഎം- ബിജെപി കൂട്ടുകെട്ടു‍ണ്ടാക്കിയതും കേരളം കണ്ടതാണ്. സംഘർഷത്തിനു പിന്നിൽ ഈ സഖ്യത്തിന് ബന്ധമുണ്ടോയെന്നും സംശയിക്കേണ്ടിയിരിക്കുന്നു.

ജനങ്ങളുടെ വോട്ട് വാങ്ങി അധികാരത്തിലെത്തിയ സർക്കാർ കോർപറേറ്റുകൾക്ക് വഴങ്ങി ജനകീയ പ്രശ്‌‍നങ്ങളും സമരങ്ങളും കണ്ടില്ലെന്നു നടി‍ക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്. വിഴിഞ്ഞം സമരത്തിന് യുഡിഎഫ് നേരത്തെ തന്നെ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ആ പിന്തുണ തുടരും– സതീശൻ പറഞ്ഞു. 

ADVERTISEMENT

English Summary: VD Satheesan on Kerala Police FIR against Latin Diocese Bishop and others