തിരുവനന്തപുരം ∙ വിഴിഞ്ഞം സമരത്തി‍ൽ നേരിട്ടു ചർച്ച നടത്താതെ ഈഗോ കാണിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജാവിനെപ്പോലെ പെരുമാറരുതെന്നു പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. ഇതു രാജഭരണമോ പിണറായി മഹാരാജാവോ അല്ല. മത്സ്യത്തൊഴിലാളികളുടെ സമരം അവസാനിപ്പിക്കാൻ പിണറായി നേരിട്ടു ചർച്ച നടത്തണമെന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ വിഴിഞ്ഞം സമരത്തി‍ൽ നേരിട്ടു ചർച്ച നടത്താതെ ഈഗോ കാണിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജാവിനെപ്പോലെ പെരുമാറരുതെന്നു പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. ഇതു രാജഭരണമോ പിണറായി മഹാരാജാവോ അല്ല. മത്സ്യത്തൊഴിലാളികളുടെ സമരം അവസാനിപ്പിക്കാൻ പിണറായി നേരിട്ടു ചർച്ച നടത്തണമെന്നു പ്രതിപക്ഷം നേരത്തേ ആവശ്യപ്പെട്ടിരുന്നു.

വിഴിഞ്ഞത്തുണ്ടായ അക്രമസംഭവങ്ങളെ പ്രതിപക്ഷം ഒരിക്കലും പ്രോത്സാഹിപ്പിക്കില്ല. തീരദേശവാസികൾ വൈകാരികമായി പ്രതികരിക്കുന്നവരാണ്. അവരെ പ്രകോപിപ്പിക്കാതെ ചർച്ച ചെയ്തു പരിഹരിക്കാൻ പിണറായി തയാറല്ല. സിമന്റ് ഗോഡൗണിൽ 4 വർഷമായി കഴിയുന്നവരെ പുനരധിവസിപ്പിക്കാനുള്ള ബാധ്യത സർക്കാരിനുണ്ട്. സിപിഎമ്മും ബിജെപിയും യോജിച്ചുനിന്നു വിഴിഞ്ഞം സമരം പൊളിക്കാൻ ശ്രമിക്കുകയാണ്. 

ADVERTISEMENT

സമരത്തിലൂടെ അദാനിക്ക് ഉണ്ടായ 200 കോടി രൂപയുടെ നഷ്ടം ലത്തീൻ സഭയിൽ നിന്നും ഈടാക്കണമെന്ന സർക്കാർ തീരുമാനം നീതീകരിക്കാനാകില്ല. അങ്ങനെയെങ്കിൽ സമരം ചെയ്തതിലൂടെ 50 കൊല്ലത്തിനിടെ കേരളത്തിനുണ്ടായ നഷ്ടം സിപിഎമ്മിൽ നിന്ന് ഈടാക്കേണ്ടി വരും.

സമരം ചെയ്തതിന് ആർച്ച് ബിഷപ്പിനും സഹായമെത്രാനും എതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി ഒന്നും രണ്ടും പ്രതികളാക്കിയതു സമരക്കാരെ പ്രകോപിപ്പിച്ച് അക്രമം ഉണ്ടാക്കാനായിരുന്നെന്നും സതീശൻ ആരോപിച്ചു.

ADVERTISEMENT

English Summary: VD Satheesan slams CM Pinarayi Vijayan on Vizhinjam Clash