തിരുവനന്തപുരം ∙ തുറമുഖവിരുദ്ധ സമരവുമായി ബന്ധപ്പെട്ട് ഞായറാഴ്ച വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമിച്ച സംഭവത്തിൽ 3000 പേർക്കെതിരെ കേസെടുത്തു. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി. കണ്ടാലറിയാവുന്ന പ്രതികൾക്കെതിരെയാണ് എഫ്ഐആർ. ആരുടെയും പേരു പറയുന്നില്ല. 85 ലക്ഷം രൂപയുടെ നഷ്ടമാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ തുറമുഖവിരുദ്ധ സമരവുമായി ബന്ധപ്പെട്ട് ഞായറാഴ്ച വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമിച്ച സംഭവത്തിൽ 3000 പേർക്കെതിരെ കേസെടുത്തു. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി. കണ്ടാലറിയാവുന്ന പ്രതികൾക്കെതിരെയാണ് എഫ്ഐആർ.  ആരുടെയും പേരു പറയുന്നില്ല. 85 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കിയത്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

ശനിയാഴ്ച വിഴിഞ്ഞം മുല്ലൂരിലെ സംഘർഷത്തിൽ അറസ്റ്റിലായവരെ വിട്ടയച്ചില്ലെങ്കിൽ പൊലീസുകാരെ സ്റ്റേഷനുള്ളിലിട്ടു ചുട്ടുകൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതായി എഫ്ഐആറിൽ പറയുന്നു.

ADVERTISEMENT

ഞായറാഴ്ചത്തെ ആക്രമണം ആസൂത്രിതമായിരുന്നുവെന്നും പൊലീസുകാരെ കൊല്ലുകയായിരുന്നു ഉദ്ദേശ്യമെന്നും എഫ്ഐആറിലുണ്ട്. വധശ്രമത്തിനു പുറമേ അതിക്രമിച്ചു കടന്നു കഠിനമായ ഉപദ്രവമേൽപ്പിക്കൽ, സ്റ്റേഷൻ ആക്രമിക്കാൻ കൂട്ടംചേരൽ, കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളും ചുമത്തി.

മുല്ലൂർ സംഭവത്തിൽ തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ.തോമസ് ജെ.നെറ്റോ, സഹായമെത്രാൻ ആർ.ക്രിസ്തുദാസ് ഉൾപ്പെടെ 96 പേർക്കും കണ്ടാലറിയാവുന്ന ആയിരത്തോളം പേർക്കുമെതിരെ കേസ് എടുത്തിരുന്നു. ഇതിൽ അറസ്റ്റിലായ 5 പേരെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് സമരക്കാർ ഞായറാഴ്ച നടത്തിയ സ്റ്റേഷൻ മാർച്ചാണു വൻ സംഘർഷമായത്.

ADVERTISEMENT

English Summary: Murder attempt case registered in vizhinjam protest