തിരുവനന്തപുരം∙ ഗവർണറുമായുള്ള ഏറ്റുമുട്ടലിനു പുറമേ, സ്വപ്നപദ്ധതികളിലും തുടർച്ചയായി തിരിച്ചടികളേറ്റ് രണ്ടാം പിണറായി സർക്കാർ. സിൽവർലൈൻ വേഗറെയിൽ പദ്ധതിയിൽനിന്ന് താൽക്കാലികമായെങ്കിലുമുള്ള പിൻമാറ്റത്തിനു പിന്നിൽ, ഈ ഭരണകാലത്ത് പദ്ധതി യാഥാർഥ്യമാകില്ലെന്ന തിരിച്ചറിവുമുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ഗവർണറുമായുള്ള ഏറ്റുമുട്ടലിനു പുറമേ, സ്വപ്നപദ്ധതികളിലും തുടർച്ചയായി തിരിച്ചടികളേറ്റ് രണ്ടാം പിണറായി സർക്കാർ. സിൽവർലൈൻ വേഗറെയിൽ പദ്ധതിയിൽനിന്ന് താൽക്കാലികമായെങ്കിലുമുള്ള പിൻമാറ്റത്തിനു പിന്നിൽ, ഈ ഭരണകാലത്ത് പദ്ധതി യാഥാർഥ്യമാകില്ലെന്ന തിരിച്ചറിവുമുണ്ട്. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നിർമാണത്തിൽ സമരം മൂലമുണ്ടായ സ്തംഭനാവസ്ഥ തുടരുന്നു. ഒരു സ്വപ്ന പദ്ധതി പിഴച്ചത് പദ്ധതി തിരഞ്ഞെടുത്തതിലെ പാളിച്ച കൊണ്ടെങ്കിൽ, രണ്ടാമത്തേതു നടത്തിപ്പിലെ പാളിച്ചയാണെന്ന വിമർശനം ഇടതു മുന്നണിക്കുള്ളിൽത്തന്നെയുണ്ട്. 10 വർഷത്തെ തുടർച്ചയായ ഭരണം എന്ന ചരിത്രനേട്ടം, വികസന പദ്ധതികളുടെ കാര്യത്തിൽ ബാധ്യതയായി മാറുമോ എന്ന ആശങ്കയും ഉയരുന്നു.

രണ്ടാം പിണറായി സർക്കാർ ഏറ്റവുമധികം പ്രാധാന്യം കൊടുത്ത പദ്ധതികളാണു സിൽവർലൈനും വിഴിഞ്ഞം തുറമുഖവും. ആദ്യത്തേത് 64,000 കോടിയുടെ പദ്ധതിയെങ്കിൽ, രണ്ടാമത്തേതിനു ചെലവ് 7700 കോടി രൂപ. ജനങ്ങളുടെ എതിർപ്പു കൈകാര്യം ചെയ്ത രീതി രണ്ടിലും വിമർശന വിധേയമായി. മറ്റൊരു സ്വപ്ന പദ്ധതി 6000 കോടിയിലേറെ ചെലവ് പ്രതീക്ഷിക്കുന്ന വെസ്റ്റ് കോസ്റ്റ് ജലപാതയാണ്. 3 ഘട്ടങ്ങളിലായി 616 കിലോമീറ്റർ ദൂരത്തിലാണു ജലപാത വരേണ്ടത്. ഇതിൽ 238 കിലോമീറ്റർ അടുത്ത സാമ്പത്തിക വർഷം പൂർത്തീകരിക്കാനും സർക്കാരിന്റെ അവസാന വർഷത്തിൽ മൂന്നാം ഘട്ടം തീർക്കാനുമാണു പദ്ധതിയിട്ടിരുന്നത്. എന്നാൽ, ആദ്യഘട്ടം തന്നെ ഇഴയുന്നു. 1168 കോടി രൂപ മുതൽ മുടക്കുള്ള കെ ഫോൺ പദ്ധതിയുടെ കേബിൾ സ്ഥാപിക്കൽ പൂർത്തിയായെങ്കിലും ഇതുവരെ പ്രവർത്തനം തുടങ്ങിയിട്ടില്ല. മുഖ്യമന്ത്രിയുടെ ജില്ലയിൽ പ്രഖ്യാപിച്ച അഴീക്കൽ തുറമുഖം ഡിപിആർ ഘട്ടത്തിൽ എത്തിയിട്ടേയുള്ളൂ.

ADVERTISEMENT

കൊച്ചി– ബെംഗളൂരു വ്യവസായ ഇടനാഴിക്കായി കൊച്ചിയിൽ ഭൂമിയേറ്റെടുക്കൽ നടന്നുവരുന്നു. പക്ഷേ ഭൂവുടമകൾക്കു പണം കൈമാറിയിട്ടില്ല. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട വികസനത്തിന് പ്രാരംഭപ്രവർത്തനങ്ങൾ തുടങ്ങിയെങ്കിലും വായ്പാ ഏജൻസി പിൻമാറിയതു തിരിച്ചടിയായി. ഇനി പുതിയ ഏജൻസിയെ കണ്ടെത്തണം. കിൻഫ്രയുടെ നേതൃത്വത്തിൽ കൊച്ചിയിൽ പ്രഖ്യാപിച്ച പെട്രോ കെമിക്കൽ പാർക്കിനായി സ്ഥലമെടുത്തെങ്കിലും പദ്ധതിക്കു വേഗം കുറവെന്ന വിമർശനമുണ്ട്.

അതേസമയം, ദേശീയപാതാ വികസനത്തിൽ സർക്കാരിന്റെ ‘പോസിറ്റീവ്’ സമീപനം വലിയ കുതിപ്പുണ്ടാക്കുന്നുണ്ട്. ഭൂമിയേറ്റെടുക്കലിന്റെ പകുതി തുക സംസ്ഥാനം വഹിക്കാമെന്ന ധാരണ പ്രകാരം ഇതിനകം 10,000 കോടിയോളം രൂപ നൽകിക്കഴിഞ്ഞു. കൊച്ചിയിലെ വാട്ടർ മെട്രോ പദ്ധതിക്കും വേഗമുണ്ട്.

ADVERTISEMENT

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എല്ലാ മാസവും നാൽപതിലധികം പ്രധാന പദ്ധതികളുടെ അവലോകനം നടത്തുന്നുണ്ട്. തുടർഭരണം കിട്ടിയ സർക്കാർ എന്ന നിലയ്ക്ക് പത്താം വർഷത്തിൽ ജനം വികസന പദ്ധതികളുടെ കണക്കെടുപ്പു നടത്തുമെന്നതുറപ്പ്. ‘സ്വന്തം’ എന്ന അഭിമാനത്തോടെ പിണറായി സർക്കാരിന് അവതരിപ്പിക്കാവുന്ന ഒരുപിടി സ്വപ്ന പദ്ധതികൾ ജനത്തിനു മുൻപിൽ വയ്ക്കേണ്ടതുണ്ട്. വികസന പദ്ധതികളുടെ പേരിലാണ് രണ്ടാം പിണറായി സർക്കാർ ഏറ്റവും വലിയ ജനകീയ പ്രതിരോധം നേരിട്ടത് എന്ന വസ്തുത നിലനിൽക്കെ, ഇക്കാര്യത്തിൽ അതിസൂക്ഷ്മത പുലർത്തേണ്ടിവരും.

English Summary: Setback for kerala government in its dream projects