തിരുവനന്തപുരം ∙ നാടിന്റെ മുന്നോട്ടു പോക്കിനെ തടയുന്ന നീക്കങ്ങൾ ഏതു വേഷത്തിൽ വന്നാലും സമ്മതിക്കില്ലെന്നും സർക്കാരിനെ വിരട്ടാനാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വിഴിഞ്ഞം പദ്ധതിയിൽ നിന്നു പിന്നോട്ടില്ലെന്നും പദ്ധതി നടപ്പാക്കുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ നാടിന്റെ മുന്നോട്ടു പോക്കിനെ തടയുന്ന നീക്കങ്ങൾ ഏതു വേഷത്തിൽ വന്നാലും സമ്മതിക്കില്ലെന്നും  സർക്കാരിനെ വിരട്ടാനാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വിഴിഞ്ഞം പദ്ധതിയിൽ നിന്നു പിന്നോട്ടില്ലെന്നും പദ്ധതി നടപ്പാക്കുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഹരിത ഊർജ വരുമാന പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ച പ്രസംഗത്തിലാണ് വിഴിഞ്ഞം പദ്ധതിക്ക് എതിരായ സമരത്തെയും അതിനു നേതൃത്വം നൽകുന്നവരെയും മുഖ്യമന്ത്രി കടന്നാക്രമിച്ചത്.

ദേശീയ പാതയുടെയും ഗെയ്ൽ പൈപ്പ് ലൈനിന്റെയും ഇടമൺ– കൊച്ചി പവർ ഹൈവേയുടെയും കാര്യത്തിൽ എന്താണോ സംഭവിച്ചത് അതു തന്നെ വിഴിഞ്ഞം തുറമുഖ കാര്യത്തിലും ഉണ്ടാകും. ഇപ്പോഴത്തെ അക്രമസമരം സർക്കാരിന് എതിരെയുള്ള കേവലനീക്കമല്ല; നാടിന്റെ മുന്നോട്ടുപോക്കിനെ തടയാനാണ്. സമരം എന്തെല്ലാം മാനങ്ങളിലേക്കു വഴിമാറിപ്പോകുന്നു എന്നു ചിന്തിക്കണം. സത്യപ്രതിജ്ഞ ചെയ്തു മന്ത്രിയായ ഒരാളുടെ പേര് അബ്ദുറഹിമാൻ എന്നായിപ്പോയി എന്നതിനാൽ ആ പേരിൽ രാജ്യദ്രോഹി ഉണ്ടെന്നു പറയുന്നതിൽ എന്താണ് അർഥം? സമാധാനാന്തരീക്ഷം തകർക്കാൻ അക്രമങ്ങളിലേക്കു പോകുന്നു.

ADVERTISEMENT

വികസനത്തിനു തടസ്സമുണ്ടാക്കുന്ന നിക്ഷിപ്ത ശക്തികൾ എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ട്. അവരെല്ലാം കൂടി ഒത്തുചേർന്നു ഗൂഢാലോചനയുമായി എത്തിയിരിക്കുകയാണ്. പൊലീസ് ഓഫിസറുടെ കാലു തല്ലിയൊടിച്ചുള്ള മർദനത്തിനു പ്രകോപനം എന്താണ്? അവരെല്ലാം പൊലീസ് സ്റ്റേഷന് അകത്തായിരുന്നു. സ്റ്റേഷൻ ആക്രമിക്കുന്നതിനു വേണ്ടി പ്രത്യേക രീതിയിലുള്ള ആൾക്കൂട്ടത്തെ സജ്ജമാക്കി പദ്ധതിയിട്ടു. ഇതെല്ലാം സമൂഹം വിലയിരുത്തുകയാണെന്നും പിണറായി പറഞ്ഞു.

English Summary: Pinarayi Vijayan on Vizhinjam protest