ന്യൂഡൽഹി ∙ സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവും കോൺഗ്രസ് എംപിയുമായ ശശി തരൂരിനെ കുറ്റവിമുക്തനാക്കിയ കോടതി ഉത്തരവിനെതിരെ ഡൽഹി പൊലീസ് ഹൈക്കോടതിയിൽ അപ്പീൽ നൽകി. കഴിഞ്ഞ വർഷം ഓഗസ്റ്റ് 18നാണു തരൂരിനെ കുറ്റവിമുക്തനാക്കി ഡൽഹി റോസ് അവന്യു പ്രത്യേക കോടതി ഉത്തരവിട്ടത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവും കോൺഗ്രസ് എംപിയുമായ ശശി തരൂരിനെ കുറ്റവിമുക്തനാക്കിയ കോടതി ഉത്തരവിനെതിരെ ഡൽഹി പൊലീസ് ഹൈക്കോടതിയിൽ അപ്പീൽ നൽകി. കഴിഞ്ഞ വർഷം ഓഗസ്റ്റ് 18നാണു തരൂരിനെ കുറ്റവിമുക്തനാക്കി ഡൽഹി റോസ് അവന്യു പ്രത്യേക കോടതി ഉത്തരവിട്ടത്. ഇതു ചോദ്യം ചെയ്ത് 15 മാസത്തിനു ശേഷമാണു ഡൽഹി പൊലീസ് ഹൈക്കോടതിയെ സമീപിക്കുന്നത്. ശശി തരൂരിന്റെ മറുപടി തേടിയ കോടതി വിഷയം ഫെബ്രുവരി ഏഴിലേക്കു മാറ്റി. 

ഹർജി ഇന്നലെ പരിഗണിച്ചപ്പോൾ അപ്പീൽ നൽകാൻ 15 മാസം വൈകിയ കാര്യം തരൂരിന്റെ അഭിഭാഷകൻ ഉന്നയിച്ചു. ഇക്കാര്യം ആദ്യം പരിശോധിക്കുമെന്നു ജസ്റ്റിസ് ഡി.കെ.ശർമ വ്യക്തമാക്കി. ഹർജിയുടെ പകർപ്പു തരൂരിന്റെ അഭിഭാഷകനു കൈമാറാനും കോടതി നിർദേശം നൽകി. 2014 ജനുവരി 17നു ഡൽഹിയിലെ ആഡംബര ഹോട്ടൽ ലീല പാലസിലെ 345–ാം നമ്പർ മുറിയിലാണു സുനന്ദയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 

ADVERTISEMENT

Content Highlight: Sunanda Pushkar Case